മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; പെരുമ്പാവൂര്‍ കോടതിയിലെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

Published : Sep 18, 2023, 01:20 PM IST
മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ്; പെരുമ്പാവൂര്‍ കോടതിയിലെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

Synopsis

കേസില്‍ മോഹൻലാൽ അടക്കമുള്ളവരോട് കേസില്‍ നേരിട്ട് ഹാജരാകാൻ നേരത്തെ കീഴ്കോടതി നിർദേശിച്ചിരുന്നു

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി 6 മാസത്തേക്ക് സ്റ്റേ ചെയ്തു. കേസില്‍ മോഹൻലാൽ അടക്കമുള്ളവരോട് കേസില്‍ നേരിട്ട് ഹാജരാകാൻ നേരത്തെ കീഴ്കോടതി നിർദേശിച്ചിരുന്നു. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയ മജിസ്ട്രേറ്റ് കോടതി, നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. 

കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. 2011 ൽ എറണാകുളം തേവരയിലെ മോഹൻലാലിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാൻ കാരണമായി സർക്കാരും മോഹൻലാലും കോടതിയിൽ ഉന്നയിച്ച വാദം. 

ALSO READ : 'ആടുജീവിതം പകുതി വരെയുള്ള സീനുകള്‍ കണ്ടു'; പൃഥ്വിരാജിന്‍റെ പ്രകടനത്തെക്കുറിച്ച് ബെന്യാമിന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കുഞ്ഞിക്ക'യുടെ 14 വർഷത്തെ സിനിമ യാത്ര; 'ഐ ആം ​ഗെയിം' റിലീസ് പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ
10 വർഷം, റിലീസ് പ്രഖ്യാപിക്കും മാറ്റും, പ്രഖ്യാപിക്കും മാറ്റും! കാത്തിരിപ്പിന് അവസാനമിടാൻ ധ്രുവനച്ചത്തിരം, 'പറ്റിക്കോ'ന്ന് ആരാധകര്‍