പ്രതിഫലത്തിൽ ഒന്നാമത് സൂപ്പർ താരം, ബോളിവുഡിനെ ഞെട്ടിച്ച് തെന്നിന്ത്യൻ നായകൻമാർ, 12 പേരുടെ പട്ടിക

Published : Mar 05, 2024, 08:30 AM ISTUpdated : Mar 05, 2024, 11:14 AM IST
പ്രതിഫലത്തിൽ ഒന്നാമത് സൂപ്പർ താരം, ബോളിവുഡിനെ ഞെട്ടിച്ച് തെന്നിന്ത്യൻ നായകൻമാർ, 12 പേരുടെ പട്ടിക

Synopsis

ഇന്ത്യയിലെ മുൻനിര നായക താരങ്ങള്‍ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍.

കോടിക്കിലുക്കത്തിന്റെ തിളക്കത്തിലാണ് ഇന്ത്യൻ സിനിമ. കളക്ഷനില്‍ വൻ മുന്നേറ്റമുണ്ടാകകുന്നത് ഇന്ത്യൻ താരങ്ങളുടെ പ്രതിഫലത്തിലും പ്രതിഫലിക്കുന്നുണ്ട്. കോടികളാണ് മിക്ക മുൻനിര ഇന്ത്യൻ താരങ്ങള്‍ക്കും പ്രതിഫലം ലഭിക്കുന്നത്.  ഇന്ത്യയില്‍ പ്രതിഫലത്തിന്റെ കണക്കെടുക്കുമ്പോള്‍ തെന്നിന്ത്യൻ താരങ്ങളാണ് മുന്നില്‍ എന്ന ഒരു പ്രത്യേകതയുമുണ്ട്.

ഇന്ത്യയില്‍ പ്രതിഫലത്തില്‍ പന്ത്രണ്ടാമതുള്ള ഇന്ത്യൻ താരം തെന്നിന്ത്യയില്‍ നിന്നുള്ള രാം ചരണാണ് എന്നാണ് ഐഎംഡിബിയുടെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. 90 മുതല്‍ 100 കോടി വരെ പ്രതിഫലം രാം ചരണ് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പതിനൊന്നാമതുള്ള ജൂനിയര്‍ എൻടിആറിനും 100 കോടിയോളമാണ് പ്രതിഫലം. പത്താമതുള്ള തമിഴകത്തിന്റെ അജിത്തിന് 105 കോടി പ്രതിഫലമുണ്ട്.

അറുപത് മുതല്‍ ഏകദേശം 145 കോടിയോളം സ്വീകരിക്കുന്ന ഒരു നടനായ അക്ഷയ് കുമാറിന്റെ പ്രതിഫലം സിനിമയുടെ പ്രാധാന്യമനുസരിച്ച് വ്യത്യാസപ്പെടുന്നു. 100 മുതല്‍ ഏതാണ്ട് 125 കോടിയോളം പ്രതിഫലം സ്വീകരിക്കുന്ന ഒരു നടനാണ് അല്ലു അര്‍ജുൻ. ഏഴാമതുള്ള കമല്‍ഹാസൻ 150 കോടി വരെ പ്രതിഫലം സ്വീകരിക്കുമ്പോള്‍ തൊട്ടു പിന്നിലുള്ള സല്‍മാൻ ഖാന് 100 മുതല്‍ 150 കോടി വരെയാണ്. തൊട്ടുപിന്നിലുള്ള ആമിര്‍ ഖാന് 175 കോടിയോളം പ്രതിഫലമുണ്ട്.

നൂറ് മുതല്‍ 200 കോടി വരെ പ്രതിഫലം സ്വീകരിക്കുന്ന പ്രഭാസാണ് നാലാമത്. 130 മുതല്‍ 200 കോടി വരെ പ്രതിഫലവുമായി ദളപതി വിജയ് മൂന്നാമതുണ്ട് എന്നതും തെന്നിന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. 150 മുതല്‍ 210 കോടി വരെ സ്വീകരിക്കുന്ന രജനികാന്താണ് പ്രതിഫലത്തില്‍ രണ്ടാമത്. 150 മുതല്‍ 250 കോടി വരെ പ്രതിഫലം സ്വീകരിക്കുന്ന ഷാരൂഖ് ഖാനാണ്  പട്ടികയില്‍ ഒന്നാമത്.

Read More: ചിരഞ്‍ജീവി നായകനായി വിശ്വംഭര ഒരുങ്ങുന്നു, ചിത്രത്തില്‍ മൂന്ന് നായികമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ