ഇത് കുറുപ്പല്ല, ​'ഗ്യാങ് ഓഫ് സുകുമാരക്കുറുപ്പ്'; പാക്കപ്പ്

Published : Mar 04, 2024, 10:37 PM ISTUpdated : Mar 04, 2024, 10:39 PM IST
ഇത് കുറുപ്പല്ല, ​'ഗ്യാങ് ഓഫ് സുകുമാരക്കുറുപ്പ്'; പാക്കപ്പ്

Synopsis

ഷാജി കൈലാസിന്റെ ഇളയ പുത്രൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന സിനിമയാണിത്.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ പിത്രീകരണം മാർച്ച് 3ന് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും നടന്ന ചിത്രീകരണത്തോടെ പൂർത്തിയായി. ജനുവരി മുപ്പത്തിയൊന്നിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്. 

ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവ് പ്രജീവ് സത്യവ്രതനും പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾ സംവിധാനം ചെയ്ത ഷെബി ചൗഘട്ടും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ ഇളയ പുത്രൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ  കഥാപാത്രത്തെ അബു സലിം അവതരിപ്പിക്കുന്നു. സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ഇനിയ, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ ,സിനോജ് വർഗീസ്, ഇനിയ.വൈഷ്ണവ്, സോണിയ മൽഹാർ,  സാബു ഗുണ്ടുകാട്, സുന്ദർ, അഷറഫ് പാലയ്ക്കൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

സംവിധായകന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു.രജീഷ് രാമനാണ് ചായാഗ്രഹണം.  എഡിറ്റിങ് സുജിത് സഹദേവൻ. ബി കെ ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ- ഹരി കാട്ടാക്കട, പ്രൊജക്റ്റ് ഡിസൈനർ - മുരുകൻ.എസ്. പിആർഒ- വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'പതുക്കെ മതി, മഞ്ഞുമ്മൽ പോലെ ഇന്ത്യയെങ്ങും തൂക്കാനുള്ള ഐറ്റമാകണം'; പൃഥ്വിയുടെ 'എമ്പുരാൻ' പോസ്റ്റിൽ ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും