ഏറ്റവും പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി, ആ പദവി ഇനി നയന്‍താരയ്ക്ക് അല്ല ഇനി ഈ നടിക്ക് സ്വന്തം!

Published : Mar 06, 2025, 02:40 PM ISTUpdated : Mar 06, 2025, 02:58 PM IST
ഏറ്റവും പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി, ആ പദവി ഇനി നയന്‍താരയ്ക്ക് അല്ല ഇനി ഈ നടിക്ക് സ്വന്തം!

Synopsis

നയന്‍താര ആയിരുന്നു തെന്നിന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങിയിരുന്ന നടി. എന്നാല്‍ ഇപ്പോള്‍ ആ പദവി നയന്‍താരയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. 

ചെന്നൈ: മുന്‍പ് എത്ര വലിയ ബജറ്റ് ചിത്രം ആണെങ്കിലും നായികമാര്‍ക്ക് ഉയർന്ന വേതനം ലഭിച്ചിരുന്നില്ല. സൂപ്പര്‍താരങ്ങള്‍ കോടിക്കണക്കിന് പ്രതിഫലം പറ്റിയപ്പോളും നായികമാരുടെ പ്രതിഫലം ലക്ഷങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സിമികളെ അപേക്ഷിച്ച് ബോളിവുഡില്‍ കൂടുതൽ വേതനം നായികമാര്‍ക്ക് ലഭിച്ചു. 

എന്നാൽ, പാൻ-ഇന്ത്യ പടങ്ങളുടെ വരവോടെ ഇന്ത്യന്‍ സിനിമയിലെ പതിവ് സാമ്പത്തിക രീതികള്‍ മാറിയതോടെ ദക്ഷിണേന്ത്യന്‍ നായികമാരുടെ ശമ്പളവും കോട ക്ലബില്‍ എത്തി. നിലവിൽ, തെക്കൻ ഇന്ത്യയിലെ ഏറ്റവും ഉയർന്ന വേതനം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ നയൻതാര മുന്നിലാണ്. പ്രായം കൂടിയതിനാൽ നടിമാരുടെ വേതനവും മാര്‍ക്കറ്റും ഇടിയും എന്നത്  40 വയസ്സായിട്ടും നയൻതാര മികച്ച തുകയാണ് കൈപറ്റിയിരുന്നത്.

ജവാന്‍ എന്ന ബോളിവുഡ് പടത്തിലൂടെ ഉത്തരേന്ത്യയിലും തന്റെ സാന്നിധ്യം രേഖപ്പെടുത്തിയ നയൻതാര, 1,000 കോടി രൂപ വരുമാനം ഉണ്ടാക്കിയ ഈ പടത്തിന് ശേഷം ഇപ്പോൾ ഒരു പടത്തിന് 10 മുതൽ 12 കോടി വരെ ആവശ്യപ്പെടുന്നു എന്നാണ് വിവരം. എന്നാൽ, മറ്റൊരു നായിക നടി ഇപ്പോൾ നയന്‍താരയ്ക്ക് പ്രതിഫലത്തില്‍ വെല്ലുവിളിയാകുന്നു എന്നാണ് വിവരം സായി പല്ലവിയാണ് ആ നടി. 

അമരാൻ (300 കോടി), തണ്ടെൽ (100 കോടി) എന്നീ പടങ്ങളുടെ വിജയത്തിലൂടെ സായി പല്ലവിയുടെ മാർക്കറ്റ് മൂല്യം വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. തണ്ടെലിന് 10 കോടി വേതനം സായി വാങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ഏതാണ്ട് നായക നടന്‍റെ ശമ്പളത്തിന്‍റെ പകുതിയെങ്കിലും വരും എന്നും റിപ്പോര്‍ട്ടുണ്ട്. 

സായി പല്ലവി ഹിന്ദിയിൽ രാമായണത്തില്‍ സീതയായി അഭിനയിക്കുന്നു. രണ്‍ബീര്‍ കപൂർ രാമനായും യഷ് രാവണനായും അഭിനയിക്കുന്ന ഈ പടത്തിന്‍റെ ഷൂട്ടിംഗ് വേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ട് ഭാഗങ്ങൾ ഉള്ള ചിത്രത്തില്‍ 30 കോടി രൂപ വേതനമായി സായി പല്ലവിക്ക് എന്നാണ് വിവരം അതായത് ഒരു പടത്തിന് 15 കോടി. ഇതോടെ നയന്‍താരയെക്കാള്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി സായി പല്ലവി മാറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

പദവിക്ക് സായി പല്ലവിയെ തയ്യാറാക്കുന്ന ഈ വേതന വർദ്ധനവ് ന്യായമാണെന്ന് ട്രാക്കര്‍മാരുടെയും അഭിപ്രായം. രാമായണത്തിന് പുറമേ സായി പല്ലവി തമിഴിൽ എസ്.ടി.ആർ.49 എന്ന പടത്തിലുംനായികയായി അഭിനയിക്കാൻ പോകുകയാണ്.

അച്ഛന്‍റെ പ്രായമായിരുന്നു അയാള്‍ക്ക്, മലയാളത്തിലെ പ്രമുഖ സംവിധായകന്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

'ബോളിവുഡ് വിഷലിപ്തമായി, ഞാന്‍ പോകുന്നു': അനുരാഗ് കശ്യപ് മുംബൈ വിട്ടു, പുതിയ താമസസ്ഥലം ഇതാണ്
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ജോൺ എബ്രഹാമിന് അഭിനയിക്കാൻ അറിയില്ലായിരുന്നു..'; തുറന്നുപറഞ്ഞ് 'ധൂം' താരം റിമി സെൻ
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ