തെന്നിന്ത്യയില്‍ 2024ല്‍ പ്രതിഫലത്തില്‍ ഒന്നാമൻ ആര്?, രജനികാന്തോ, അജിത്തോ, പ്രഭാസോ?, മറ്റൊരു താരം സമ്പന്നൻ

Published : Jul 25, 2024, 06:05 PM IST
തെന്നിന്ത്യയില്‍ 2024ല്‍ പ്രതിഫലത്തില്‍ ഒന്നാമൻ ആര്?, രജനികാന്തോ, അജിത്തോ, പ്രഭാസോ?, മറ്റൊരു താരം സമ്പന്നൻ

Synopsis

മലയാളികളുടെയും പ്രിയപ്പെട്ട ആ ഹിറ്റ് താരമാണ് സമ്പന്നരില്‍ ഒന്നാമത്.


കോടിക്കിലുക്കത്തിലാണ് ഇന്ന് ഇന്ത്യൻ സിനിമ. ബോളിവുഡ് മാത്രമല്ല തെന്നിന്ത്യൻ സിനിമകളും കോടികള്‍ നേടുന്നു. മുൻനിര നായകൻമാരുടെയും പ്രതിഫലം ഞെട്ടിക്കുന്നതാണെന്ന വാര്‍ത്തയാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

തെന്നിന്ത്യയില്‍ 2024ല്‍ കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നത് രജനികാന്താണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രജനികാന്ത് ഏകദേശം 280 കോടിയാണ് സിനിമയ്‍ക്ക് ആവശ്യപ്പെടുന്നത്. രജനികാന്തിന്റെ ആസ്‍തിയാകട്ടെ ഏകദേശം 430 കോടി രൂപയുമാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് 125 കോടി പ്രതിഫലം സ്വീകരിക്കുമ്പോള്‍ ആസ്‍തി 474 കോടി രൂപയാണ്. ജയിലറാണ് രജനികാന്ത് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വേട്ടൈയ്യനും കൂലിയുമാണ് രജനികാന്ത് നായകനായ ചിത്രങ്ങളായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളതെന്നാണ് റിപ്പോര്‍ട്ട്. വിജയ് നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ലിയോയാണ്.

പ്രതിഫലത്തിലും ആസ്‍തിയിലും പ്രഭാസാണ് തെന്നിന്ത്യൻ താരങ്ങളില്‍ മൂന്നാമതുള്ളത്. പ്രഭാസിന് ഏകദേശം ലഭിക്കുന്ന 200 കോടിയോളം പ്രതിഫലമാണ്. പ്രഭാസിന്റെ ആസ്‍തിയാകട്ടെ ഏതാണ്ട് 241 കോടി രൂപയാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസ് നായകനായ കല്‍ക്കി 1100 കോടി രൂപയ്‍ക്ക് മുകളിലാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ സ്വീകാര്യതയും ഉണ്ട്. ദീപിക പദുക്കോണ്‍ നായികയായ കല്‍ക്കി സംവിധാനം ചെയ്‍തിരിക്കുന്നത് നാഗ് അശ്വിൻ ആണ്. കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍.

പ്രതിഫലത്തില്‍ 2024ല്‍ നാലാമത് 165 കോടി ലഭിക്കുന്ന അജിത്താണ്. 2024ലെ ആസ്‍തി 196 കോടിയാണ്. വിഡാ മുയര്‍ച്ചിയാണ് അജിത്ത് നായകനായി ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താൻ ഉള്ളത്. അഞ്ചാമതായ കമല്‍ഹാസന് ഏകദേശം 150 കോടിയോളം പ്രതിഫലമുള്ളപ്പോള്‍ ആസ്‍തി 150 കോടി രൂപയുമാണ്.

Read More: സര്‍വകാല റെക്കോര്‍ഡോ?, കേരളത്തില്‍ വിജയ്‍യുടെ ദ ഗോട്ടിന് ലഭിച്ച തുകയും പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍