നായികമാരുടെ പ്രതിഫലത്തില്‍ മൂന്നാമത് സാമന്ത, കോടികളുമായി മലയാളി നടി ഒന്നാമത്, 12 പേരുടെ പട്ടിക

Published : Feb 27, 2024, 02:57 PM IST
നായികമാരുടെ പ്രതിഫലത്തില്‍ മൂന്നാമത് സാമന്ത, കോടികളുമായി മലയാളി നടി ഒന്നാമത്, 12 പേരുടെ പട്ടിക

Synopsis

കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നായികാ താരങ്ങളുടെ പട്ടികയില്‍ മറ്റൊരു മലയാളിയും.

സിനിമ വൈഡ് റിലീസായതോടെ മുൻനിര താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും കുത്തനെ കൂടിയിട്ടുണ്ട്. മുമ്പ് ഇന്ത്യയില്‍ പ്രതിഫലം ബോളിവുഡ് താരങ്ങള്‍ക്കാണ് കൂടുതല്‍ ലഭിക്കാറുള്ളത് എങ്കില്‍ നിലവില്‍ തെന്നിന്ത്യയില്‍ നിന്നുള്ളവര്‍ ആകര്‍ഷകമായ തുക ലഭിക്കാറുണ്ട് എന്നതാണ് വാസ്‍തവം. തെന്നിന്ത്യയില്‍ നിന്നുള്ള നായികമാരില്‍ പ്രതിഫലം ആര്‍ക്കായിരിക്കും കൂടുതല്‍ എന്നത് മലയാളികള്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ക്കും നിലവില്‍ കോടികള്‍ പ്രതിഫലം ലഭിക്കുന്നു എന്നാണ് വിവിധ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യാഷിന്റെ കെജിഎഫിലൂടെ മലയാളത്തിന്റെയും ശ്രദ്ധയാകര്‍ഷിച്ച താരം ശ്രീനിധി ഷെട്ടിയാണ് പ്രതിഫലത്തില്‍ തെന്നിന്ത്യൻ നായിമാരില്‍ പന്ത്രണ്ടാം സ്ഥാനത്ത്. ഒന്ന് മുതല്‍ മൂന്ന് കോടി വരെ ശ്രീനിധി ഷെട്ടിക്ക് ലഭിക്കുമ്പോള്‍ ഏകദേശം അതേ കണക്കില്‍ പതിനൊന്നാമതുള്ള മലയാളി നടി കീര്‍ത്തി സുരേഷും വാങ്ങിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തൊട്ടുപിന്നിലുള്ള മൃണാള്‍ താക്കൂറിന് 3.5 കോടിയോളം പ്രതിഫലം ലഭിക്കുന്നു. ഒമ്പതാം സ്ഥാനത്തുള്ള ഒരു നായികാ താരമായ രാകുല്‍ പ്രീത് സിംഗിനും ഏകദേശം അതേ കണക്കില്‍ പ്രതിഫലം ലഭിക്കാറുണ്ട്. തൊട്ടുപിന്നിലുള്ള കാജല്‍ അഗര്‍വാളിന് നാല് കോടിയോളമാണ് പ്രതിഫലം.

 തമന്ന ഭാട്യയ്‍ക്ക് പ്രതിഫലമായി അഞ്ച് കോടിയോളം ലഭിക്കാറുണ്ട്. ആറാമതുള്ള സായ് പല്ലവിക്കും സിനിമയ്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഏതാണ്ട് തമന്ന ഭാട്യയെ പോലെയാണ് എന്നാണ് റിപ്പോര്‍ട്ട്. പൂജാ ഹെഗ്‍ഡയ്ക്ക് ഏഴ് കോടി വരെ പ്രതിഫലം ലഭിക്കുന്നു. നാലാമതുള്ള രശ്‍മിക മന്ദാന ആറ് കോടിയോളം പ്രതിഫലം സ്വീകരിക്കാറുണ്ട്.

തെന്നിന്ത്യയാകെ നിറഞ്ഞുനില്‍ക്കുന്ന സാമന്തയാണ് എട്ട് കോടി പ്രതിഫലം ലഭിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള അനുഷ്‍ക ഷെട്ടിയാകട്ടെ ആറ് കോടിയോളം പ്രതിഫലം സ്വീകരിക്കാറുണ്ട്. പ്രതിഫലത്തില്‍ ഒന്നാണ് മലയാളി താരമാണ്. മൂന്ന് മുതല്‍ 12 കോടി വരെ ലഭിക്കുന്ന നയൻതാരയാണ് തെന്നിന്ത്യൻ നായികമാരില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് ഐഎംഡിബിയുടെ കണക്കുകള്‍.

Read More: മൂന്നുപേര്‍ക്ക് ഒന്നാം റാങ്ക്, മലയാള സിനിമാ നടൻമാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍