ഹിന്ദി 'ദൃശ്യം 3' അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു; റിലീസ് ഒക്ടോബര്‍ 2 ന്

Published : Sep 27, 2026, 12:35 PM IST
hindi drishyam 3 advance booking starts

Synopsis

മലയാളം ഒറിജിനലിൽ നിന്ന് വ്യത്യസ്തമായി ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് കഥയിൽ മാറ്റങ്ങള്‍ വരുത്തിയാണ് റീമേക്ക് എത്തുന്നത്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹിന്ദി ചിത്രം ദൃശ്യം 3 ന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബര്‍ 2 നാണ് ചിത്രത്തിന്‍റെ റിലീസ്. മോഹന്‍ലാല്‍ നായകനായ മലയാളം ദൃശ്യം 3 ന്‍റെ റിലീസ് ഈ വര്‍ഷം മെയ് 21 ന് ആയിരുന്നു. ബോക്സ് ഓഫീസ് വിജയം നേടിയെങ്കിലും ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ലഭിച്ച ജനപ്രീതി ജീത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാം ഭാഗത്തിന് ലഭിച്ചിരുന്നില്ല. മുന്‍ ഭാഗങ്ങളെപ്പോലെ തെലുങ്കിലും കന്നഡത്തിലുമൊന്നും ദൃശ്യം 3 റീമേക്ക് ചെയ്യപ്പെടുന്നില്ല. മറിച്ച് ഹിന്ദിയില്‍ മാത്രമാണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. അതാവട്ടെ കഥയില്‍ ചില മാറ്റങ്ങളോടെയാവും എത്തുകയെന്നും അണിയറക്കാര്‍ അറിയിച്ചിരുന്നു.

മലയാളം ഒറിജിനലില്‍ നിന്ന് കഥയില്‍ ചില മാറ്റങ്ങളോടെയാവും ഹിന്ദി റീമേക്ക് എത്തുകയെന്ന് ജീത്തു ജോസഫ് തന്നെ നേരത്തെ പറഞ്ഞിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചി അനുസരിച്ച് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതായാണ് അവര്‍ അറിയിച്ചതെന്നും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ജീത്തു അറിയിച്ചിരുന്നു. മലയാളം ഒറിജിനല്‍ കണ്ടവര്‍ക്കും ആകാംക്ഷ സൃഷ്ടിക്കുന്ന ഘടകം ഇതാണ്. ഏത് ചിത്രവും റീമേക്ക് ചെയ്യുന്നവര്‍ തങ്ങളുടെ പ്രേക്ഷകരുടെ അഭിരുചികളും സാംസ്കാരികമായ വ്യത്യാസങ്ങളുമൊക്കെ മുന്നില്‍ക്കണ്ട് ചില തിരുത്തലുകള്‍ റീമേക്കുകളില്‍ വരുത്താറുണ്ട്. എന്നാല്‍ ദൃശ്യം പോലെ ഒരു ത്രില്ലര്‍ ഫ്രാഞ്ചൈസിയുടെ റീമേക്കില്‍ അങ്ങനെ യഥേഷ്ടം മാറ്റങ്ങള്‍ സാധിക്കില്ല.

അവിടെയാണ് ദൃശ്യം 3 വ്യത്യസ്തമാവുന്നത്. ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങള്‍ പോലെയല്ല ജീത്തു ദൃശ്യം 3 ഒരുക്കിയിരിക്കുന്നത്. ത്രില്ലിംഗ് ഘടകങ്ങള്‍ ഉണ്ടെങ്കിലും കേന്ദ്ര കഥാപാത്രമായ ജോര്‍ജുകുട്ടിയുടെ മാനസിക തലത്തിലാണ് ചിത്രത്തില്‍ പ്രാധാന്യം. ഇതില്‍ ഹിന്ദി റീമേക്കുകാര്‍ മാറ്റം വരുത്തുമ്പോള്‍ അതിന്‍റെ ഫൈനല്‍ ഔട്ട് എങ്ങനെ വരും എന്നത് മലയാളി പ്രേക്ഷകരിലും കൗതുകം സൃഷ്ടിക്കുന്നുണ്ട്. ഹിന്ദി ദൃശ്യം ആദ്യ ഭാഗത്തില്‍ കഥയില്‍ പ്രാധാന്യമുള്ള ദിവസമായ ഒക്ടോബര്‍ 2 നാണ് മൂന്നാം ഭാഗത്തിന്‍റെ റിലീസ് എന്നതും കൗതുകം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നാല്‍ ബോളിവുഡില്‍ ഈ വര്‍ഷത്തെ പണംവാരി പടങ്ങളിലൊന്നാവും ചിത്രമെന്ന് ഉറപ്പാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഡിജിറ്റൽ കാലത്തിന് മുൻപുള്ള സിനിമാ അനുഭവം പങ്കുവച്ച് ചലച്ചിത്രകാരൻ റുചിർ ജോഷി
3 ദിവസങ്ങൾ കൊണ്ട് 136 കോടി നേട്ടവുമായി നാനി ചിത്രം 'ദി പാരഡൈസ്'