
മനോഹരങ്ങളായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള 'സാന്ത്വനം' (Santhwanam Serial) വ്യത്യസ്‍തമാര്‍ന്ന കഥാഗതികളിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗമായിട്ടുള്ള 'കൃഷ്‍ണ സ്റ്റോഴ്സ്' വിപുലീകരിച്ച് ഷോപ്പിംഗ് കോംപ്ലക്സ് ആക്കാനുള്ള തകൃതിയായ പദ്ധതിയിലാണ് 'സാന്ത്വനം' കുടുംബം ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായിതന്നെ കുടുംബത്തില്‍ ചേരി തിരിയലുകളും, വലിയ തരത്തിലുള്ള പൊരുത്തക്കേടുകളും സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെയായിരുന്നു, വീട്ടിലെ ഇളയവനായ 'കണ്ണന്‍' ഏട്ടനായ 'ശിവന്റെ' ഷെല്‍ഫില്‍നിന്നും പണം മോഷ്‍ടിക്കുന്നതും. ആ ഒരു പ്രശ്‌നമാണ് ഇപ്പോള്‍ കുടുംബത്തെ കൂടുതല്‍ കലുക്ഷിതമാക്കുന്നത്.
വീട്ടുകാര്‍ അറിയാതെയായിരുന്നു 'കണ്ണന്‍', കുടുംബക്കാരി തന്നെയായ 'അച്ചു'വുമായി പ്രണയത്തിലാകുന്നത്. വീട്ടുകാര്‍ക്ക് ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും വലിയൊരു പ്രണയത്തിലേക്ക് വഴുതി വീണെന്ന് ആരും സംശയിച്ചിരുന്നില്ല. എന്നാല്‍ 'കണ്ണന്‍' കൂട്ടുകാരുടെ ബൈക്ക് കടം വാങ്ങിച്ച് 'അച്ചു'വിനെ കാണാന്‍ പോകുന്നത് പതിവായിരുന്നു. അങ്ങനെയാണ് 'കണ്ണന്‍' കൂട്ടുകാരന്റെ കയ്യില്‍നിന്നും ഓടിക്കാന്‍ വാങ്ങുന്ന ബൈക്ക് അപകടത്തില്‍ പെടുന്നതും. 'ഹരി'യുടെ ബൈക്ക് ഒരിക്കല്‍ കണ്ണന്‍ അപകടത്തില്‍ പെടുത്തിയതോടെ, ആളുകളുടെ ബൈക്ക് കടം വാങ്ങി ഓടിക്കരുതെന്ന് 'കണ്ണന്' വീട്ടില്‍നിന്നും താക്കീത് കിട്ടിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സംഭവിച്ച അപകടം 'കണ്ണന്' വീട്ടില്‍ പറയാന്‍ സാധിക്കുകയുമില്ല. അപകടത്തിലായ ബൈക്ക് നന്നാക്കാന്‍ പതിനായിരം രൂപയാണ് വര്‍ക് ഷോപ്പ് ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. പകുതി പണം പണിക്ക് മുന്നേതന്നെ കെട്ടിവയ്ക്കണം എന്നും അയാള്‍ പറയുന്നുണ്ട്. അങ്ങനെയാണ് 'കണ്ണന്‍' 'ശിവന്റെ' ഷെല്‍ഫില്‍ നിന്നും പണം മോഷ്‍ടിക്കുന്നത്.
എന്നാല്‍ പണം നഷ്‍ടമായെന്ന് അറിയുന്നതോടെ വീട്ടില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. 'ശിവന്റെ' ഭാര്യ 'അഞ്ജലി'യുടെ ചിറ്റയായ 'ജയന്തി'യാണ് പണം എടുത്തതെന്നും, 'അഞ്ജലി'യാണ് പണം എടുത്തത് എന്നെല്ലാമാണ് വീട്ടിലെ ചര്‍ച്ചകള്‍. 'അഞ്ജലി'യുടെ പിടിപ്പുകേടാണ് പണം നഷ്‍ടമാകാനുള്ള കാരണം എന്നായതോടെ 'അഞ്ജലി' വീട്ടില്‍ ആകെ പെട്ടിരിക്കുകയാണ്. 'അഞ്ജലി'യെ പലരും സംശയിക്കുന്നോ എന്ന പേടി വന്നതോടെ 'കണ്ണന്‍' 'ശിവന്റെ' മുന്നില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു
എന്നാല്‍ സംഗതി ആദ്യം 'ശിവന്‍' വിശ്വസിച്ചില്ല. 'അച്ചു'വിനോടുള്ള പ്രണയമടക്കം എല്ലാ കാര്യങ്ങളും 'കണ്ണന്‍' പറഞ്ഞതോടെയാണ് ശിവന് കാര്യം മനസ്സിലാകുന്നത്. കാര്യങ്ങളുടെ സത്യാവസ്ഥ അറിഞ്ഞതോടെ, സംഗതി മറ്റാരോടും പറയരുതെന്നാണ് 'ശിവന്‍' 'കണ്ണനോ'ട് പറയുന്നത്. വീട്ടിലെ ഏറ്റവും ഇളയവനായതുകൊണ്ട് 'കണ്ണനെ' വീട്ടുകാര്‍ കാണുന്നത് നല്ലകുട്ടിയായാണ്. അതുകൊണ്ടുതന്നെ ഇക്കാര്യം അറിഞ്ഞാല്‍ അത് 'കണ്ണന്' പ്രശ്‌നമാകുമെന്ന് 'ശിവനും' അറിയാം. 'കണ്ണനാ'ണ് ഇതിന് പിന്നിലെന്ന് വീട്ടിലെ മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ഉത്ക്കണ്ഠ. 'കണ്ണനാ'ണെന്ന് ആരും അറിഞ്ഞില്ലെങ്കില്‍ പ്രശ്‌നങ്ങളെല്ലാം 'അഞ്ജലി'യുടെ തലയിലാകില്ലേ എന്നതും വലിയ പ്രശ്‌നം തന്നെയാണ്.
Read More : 'സൈറണി'ല്‍ അനുപമ പരമേശ്വരനും, ജയം രവി ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ