ബിഗ് ബജറ്റ് ചിത്രങ്ങളുമായി എച്ച് എം അസോസിയേറ്റ്സ്

Published : Jul 18, 2025, 10:44 PM IST
hm associates to distribute big budget movies in kerala

Synopsis

'തലൈവൻ തലൈവി'യാണ് ആദ്യം റിലീസ് ചെയ്യുന്ന സിനിമ

സൂപ്പർതാര ചിത്രങ്ങളുടെ വിതരണാവകാശം സ്വന്തമാക്കി ജിസിസിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്സ് കേരളത്തിൽ ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്ത് ചുവടുറപ്പിക്കുന്നു. ഈ മാസം 25 ന് റിലീസാകുന്ന വിജയ് സേതുപതിയും നിത്യ മേനോനും അഭിനയിച്ച 'തലൈവൻ തലൈവി'യാണ് ആദ്യം റിലീസ് ചെയ്യുന്ന സിനിമ.

തുടർന്ന് 350 കോടി ബജറ്റിൽ സൺ പിക്ചേഴ്സ് നിർമിച്ച രജനീകാന്ത് ചിത്രമായ 'കൂലി'യുടെ വിതരണാവകാശവും വൻ മുതൽമുടക്കിൽ എച്ച്.എം അസോസിയേറ്റ്സ് സ്വന്തമാക്കി. രജനികാന്ത്, ആമിർഖാൻ, നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, പൂജ ഹെഗ്ഡേ എന്നിവർ  അഭിനയിച്ച കൂലി ഓഗസ്റ്റിൽ തിയറ്ററുകളിലെത്തും. സൂപ്പർ താര ചിത്രങ്ങളുടെ വലിയ ആരാധകരായ മലയാളി പ്രേക്ഷകർക്കു വേണ്ടി ബിഗ് ബജറ്റ് ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിച്ച് സിനിമാ വിതരണ രംഗത്ത് സജീവമായി തുടരുമെന്ന് എച്ച്.എം അസോസിയേറ്റ്സ് എം.ഡി ഡോ. ഹസ്സൻ മുഹമ്മദ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി