
ബാബു ആന്‍റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയുമുള്ള ചിത്രത്തില്‍ ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു സര്‍പ്രൈസ് കാസ്റ്റിംഗിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍ ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട് എന്നതാണ് അത്.
നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍. മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിംഗ്, ദി കഴ്‍സ്‍ഡ്, സക്കേഴ്‍സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കൂടാതെ നിരവധി യുഎസ് ടെലിവിഷന്‍ സിരീസുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബോക്സിംഗ് താരവും ഫുട്ബോളറും കൂടിയാണ് ലൂയിസ് മാന്‍ഡിലര്‍. പവര്‍ സ്റ്റാറില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ലൂയി മാന്‍ഡിലര്‍ അവതരിപ്പിക്കുന്നതെന്ന് ഒമര്‍ ലുലു പറയുന്നു.
റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ