കൈകള്‍ കൂപ്പി, കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് വില്‍ സ്മിത്ത് ഹരിദ്വാറില്‍! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Web TeamFirst Published Apr 9, 2019, 10:37 AM IST
Highlights

ഒരു അഭിനേതാവിന്, പ്രത്യേകിച്ചും അയാളുടെ മനസ്സിനെ പുതിയ അര്‍ത്ഥതലത്തില്‍  എത്തിക്കാന്‍ ഈ യാത്ര സഹായിക്കും എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കു വച്ചത്. 

ഹരിദ്വാര്‍: കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് കൈകള്‍ കൂപ്പി പ്രാര്‍ഥനാ നിര്‍ഭരനായിരിക്കുന്ന ഹോളിവുഡ് താരം വില്‍ സ്മിത്ത്! സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ തേടുകയാണ് ആരാധകര്‍. 'ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്' എന്ന ഒറ്റ സിനിമ മതി വില്‍ സ്മിത്ത് എന്ന നടനെ ഓര്‍ക്കുവാന്‍. ഹോളിവുഡിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ വില്‍ സ്മിത്ത് ഇന്ത്യക്കാര്‍ക്കും സുപരിചിതനാണ്. ഫേസ്ബുക്ക് വാച്ച് ഷോയുടെ ചിത്രീകരണത്തിനായി ഹരിദ്വാറിലെത്തിയ സ്മിത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വില്‍ സ്മിത്ത് തന്നെയാണ് ചിത്രം പങ്കുവെച്ചത്. ഹരിദ്വാറിന്‍റെ ഭക്തിനിര്‍ഭരമായ പശ്ചാത്തിലുള്ള ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയിലുള്ളത്. ഒരു അഭിനേതാവിന്, പ്രത്യേകിച്ചും അയാളുടെ മനസ്സിനെ പുതിയ അര്‍ത്ഥതലത്തില്‍  എത്തിക്കാന്‍ ഈ യാത്ര സഹായിക്കും എന്ന കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കു വച്ചത്. 

എന്‍റെ മുത്തശ്ശി പറയാറുണ്ട് ദൈവം അനുഭവങ്ങളിലൂടെയാണ് പാഠങ്ങള്‍ പഠിപ്പിക്കുന്നതെന്ന്. നിറങ്ങള്‍, പ്രക്യതി ഭംഗി, വ്യത്യസ്തരായ മനുഷ്യര്‍ ഇവയെല്ലാം സമ്പന്നമാക്കിയ ഇന്ത്യയിലൂടെയുള്ള യാത്ര എന്നിലെ കലാകാരനും ലോകസത്യങ്ങളിലേക്കും പുതിയ ഒരു വെളിച്ചം പകരുന്നു - സ്മിത്ത് കുറിച്ചു. 

click me!