
മണിക്കുട്ടൻ നായകനായി എത്തിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഹണി റോസ്. പിന്നീട് ട്രിവാൻഡ്രം ലോഡ്ജിലൂടെ വലിയൊരു കരിയർ ബ്രേക്ക് ലഭിച്ച താരം മലയാളത്തിന് പുറമെ തമിഴ് , കന്നഡ , തെലുങ്ക് തുടങ്ങിയ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെയുള്ള മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച ഹണി റോസ്, തന്റെ കരിയറിലെ ഏറ്റവും ശക്തമായൊരു കഥാപാത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുകയാണ്. തതവസരത്തിൽ പുരസ്കാര നിറവിലാണ് ഹണി.
റേച്ചൽ എന്ന സിനിമയിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുന്ന പുരസ്കാരം ആണ് ഹണി റോസ് നേടിയിരിക്കുന്നത്. ഈ സന്തോഷം താരം പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറിലെ ആദ്യത്തെ അവാർഡാണ് ഇതെന്നും അതിന്റെ ത്രില്ലിലാണ് താനെന്നും ഹണി റോസ് പറയുന്നു.
'ഏറ്റവും അവിശ്വസനീയമായ വാർത്ത കേട്ടാണ് ഞാൻ ഇന്ന് ഉണർന്നത്. എൻ്റെ "റേച്ചൽ" എന്ന ചിത്രത്തിലൂടെ 2025ലെ കേരള ഫിലിം ക്രിട്ടിക്‌സിൻ്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള അവാർഡ് എനിക്ക് ലഭിച്ചു. ഇത് എൻ്റെ കരിയറിലെ ആദ്യത്തെ അവാർഡാണ്. അതിന്റെ ത്രില്ലിലാണ് ഞാൻ. ഈ അവാർഡ് നൽകി എന്നെ ആദരിച്ചതിന് ജൂറിയോട് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായിരിക്കും. റേച്ചലിനായി ഞാൻ എന്റെ ഹൃദയവും ആത്മാവും ആത്മാർത്ഥ പരിശ്രമവും എല്ലാം നൽകി. ഈ മനോഹരമായ നിമിഷത്തിൽ റേച്ചലിന്റെ മുഴുവൻ ടീമിനോടും, പ്രത്യേകിച്ച് ആനന്ദിനി ബാല, രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ, ബാദുഷ എന്നിവരോടും ഞാൻ നന്ദി പറയുന്നു. എല്ലാവരും റേച്ചലിനെ തിയേറ്ററുകളിൽ കാണുന്നതുവരെ എനിക്ക് കാത്തിരിക്കാനാവുന്നില്ല. എൻ്റെ മനസിനുള്ളിൽ നിന്നും എല്ലാവർക്കും നന്ദി', എന്നാണ് ഹണി റോസ് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദിനി ബാലയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ