
ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം ആണ് 'റേച്ചല്‍'. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന 'റേച്ചലാ'യെത്തിയ ഹണി റോസിനെ ഏവരും ഏറ്റെടുത്തു. ഇപ്പോഴിതാ റേച്ചലിന് ഒരു കാമുകനെ തേടിയുള്ള കാസ്റ്റിംഗ് കോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
സ്ക്രീൻ ഏജ് 28നും 30നും ഇടയിലാണ് ഈ കാമുക കഥാപാത്രത്തിന് വേണ്ടത്. കൂടാതെ 40 - 45 വയസ്സ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9074817162, 9048965955, 7907831279 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. ഓഗസ്റ്റ് 2,3 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊച്ചി വെണ്ണലയിലുള്ള ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മാറ്റിനി ലൈവിൽ വെച്ചാണ് ഓഡിഷൻ നടത്തുക.
ഇത് കലക്കും..; ചിരി നിറച്ച് ഉർവശി - ഇന്ദ്രൻസ് കോമ്പോ; 'ജലധാര പമ്പ്സെറ്റ്' സ്നീക് പീക്ക്
എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. എം ആർ രാജാകൃഷ്ണൻ സൗണ്ട് മിക്‌സും ശ്രീ ശങ്കർ സൗണ്ട് ഡിസൈനും ചെയ്യുന്നു. ചന്ദ്രു ശെൽവരാജാണ് സിനിമാട്ടോഗ്രാഫർ. പ്രൊഡക്ഷൻ ഡിസൈൻ + എം ബാവ, എഡിറ്റിംഗ് - മനോജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജെ പി, പി ആർ ഓ - എ എസ് ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ & മോഷൻ പോസ്റ്റർ - ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ