പാട്ടില്‍ ചിരിക്കാൻ മടിച്ച ചിത്ര

Published : Jul 26, 2023, 07:46 PM ISTUpdated : Jul 26, 2023, 07:56 PM IST
പാട്ടില്‍ ചിരിക്കാൻ മടിച്ച ചിത്ര

Synopsis

സ്റ്റേജില്‍ പാട്ടിലെ ചിരി ഒഴിവാക്കിയതും ഗായിക ചിത്ര വെളിപ്പെടുത്തുന്നു.

ചിരി വിടര്‍ന്ന മുഖമാണ് കെ എസ് ചിത്രയ്‍ക്ക് എന്നും. ചിത്രയെ അങ്ങനെയല്ലാതെ അപൂര്‍വമായിട്ടേ കണ്ടിട്ടുണ്ടാകൂ. നാണം കുണുങ്ങുന്ന കെ എസ് ചിത്രയെ അഭിമുഖങ്ങളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പാട്ടില്‍ ചിരി മറക്കുന്ന തുടക്ക കാലവും ഉണ്ടായിരുന്ന പ്രേക്ഷകരുടെ വാനമ്പാടി സ്റ്റേജില്‍ പാടാൻ മടിക്കുന്ന ഒരു ഗാനവുമുണ്ട്. മുഖത്ത് പാട്ടിലെ ഭാവം വരുമെന്ന് ചിത്ര പേടിച്ചിരുന്നു. മോഹൻലാലിന്റെ 'സ്‍ഫടികം' എന്ന ഹിറ്റ് ചിത്രത്തിലെ 'പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ പതിനെട്ടാം പട്ട തെങ്ങു വച്ചു'  ഗാനമാണ് ചിത്രയ്‍ക്ക് സ്റ്റേജില്‍ പാടാൻ മടി. ബിഹൈൻദവുഡ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ചിത്ര വെളിപ്പെടുത്തുന്നത്.

കള്ളുകുടിച്ച ഭാവമുള്ള ഗാനം ചിത്ര സ്റ്റേജില്‍ പാടിയിട്ടില്ലെന്ന് 'സ്‍ഫടികം' ഒരുക്കിയ ഭദ്രനാണ് അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. ആ പാട്ട് പാടിയ ചിത്ര സിനിമയിലേ അത് കേട്ടിട്ടുണ്ടാകൂ. കള്ളുകുടിച്ച ശൈലിയില്‍ പാടുന്ന സ്‍ത്രീകളുണ്ട്. ചിത്രയുടെ ശബ്‍ദത്തില്‍ ആ ഗാനം തനിക്ക് വേണമായിരുന്നു. ആവശ്യം കേട്ട് ചിത്ര ഞെട്ടുകയായിരുന്നു. കള്ളുകുടിക്കാത്ത പെണ്ണിനെ നിര്‍ബന്ധിച്ച് കുടിപ്പിക്കുന്ന രംഗമാണ് എന്ന് ബോധ്യപ്പെടുത്തി. അങ്ങനെയാണ് പാട്ട് ചിത്ര പാടുന്നത്.  ആ ഗാനം റീറിക്കോര്‍ഡ് ചെയ്‍തപ്പോള്‍ ചിത്രയാണ് ആ പാട്ട് പിന്നീട് പാട്ടിയിട്ടില്ല എന്ന് എന്നോട് പറഞ്ഞത്. ആ പാട്ട് പാടാൻ ഒരുപാടുപേര്‍ ചിത്രയെ നിര്‍ബന്ധിക്കാറുണ്ട്. പക്ഷേ പാടാറില്ല. അല്ലെങ്കിലും പാടുമ്പോള്‍ എക്സ്പ്രസീവാണ് ചിത്രയെന്നും സംവിധായകൻ ഭദ്രൻ വ്യക്തമാക്കി. ചിത്രയും ഭദ്രൻ പറഞ്ഞത് അംഗീകരിച്ചു.

പാട്ടിലെ ചിരി തനിക്ക് പാടായിരുന്നുവെന്നും ചിത്ര അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. പൊതുവെ പാട്ടിലുള്ള ചിരി സ്റ്റേജില്‍ തനിക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. ഒരു ഡബ്ബിംഗ് സിനിമയുടെ റെക്കോര്‍ഡിംഗും ചിത്ര ഓര്‍മിച്ചു. മലേഷ്യ വാസുദേവൻ സാറിന്റൊപ്പമായിരുന്നു പാട്ട്. സീൻ കണ്ടപ്പോഴേ താൻ ഉരുകുകയായിരുന്നു. പലവിധത്തിലുള്ള ചിരികളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഒടുവില്‍ ചിരിച്ച് ഒപ്പിക്കുകയായിരുന്നു ഞാൻ. ജാനകിയമ്മ പാടിയതിന്റെ നാലിലൊന്നും വന്നില്ലെന്നും ചിത്ര ഓര്‍ക്കുന്നു.

സ്റ്റേജില്‍ പാട്ടിലെ ചിരി മറന്നതും ചിത്ര അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. എസ്‍പിബി സാറിന് അറിയാം ഞാൻ ചിരിക്കില്ല എന്ന്. ചിരിക്കുന്നുണ്ടോയെന്നറിയാൻ എന്നെ സാര്‍ നോക്കുന്നുണ്ടായിരുന്നു. പാട്ടിലെ ചിരി ഒഴിവാക്കിയാണ് പാടിയത്. എസ്‍പിബി സര്‍ അന്ന് ഓഡിയൻസിനോട് പറഞ്ഞു, എപ്പോള്‍ കണ്ടാലും ചിരിച്ചുകൊണ്ടിരിക്കും, എന്നാല്‍ ശബ്‍ദത്തില്‍ ചിരി വരില്ലായെന്ന്. സാര്‍ എന്നെ കളിയാക്കുകയായിരുന്നു അപ്പോള്‍. ബാക്ക് സ്റ്റേജിലെത്തിയപ്പോള്‍ ജാനകി അമ്മ ചോദിച്ചു, നീ പേടിക്കുന്നതെന്തിനാണ് എന്ന്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നീയും മൈക്കുമല്ലേയുള്ളൂ. നാണം വിചാരിക്കരുത്. അങ്ങനെ പാടണം എന്നും ഉപദേശിച്ചുവെന്ന് ചിത്ര ഓര്‍മിക്കുന്നു.

Read More: 'ചെന്നൈയിലേക്ക്', ഭാര്യയുടെ സ്‍നേഹ ചുംബനത്തിന്റെ ഫോട്ടോ പങ്കുവെച്ച് ബാല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു