ഹണി റോസിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കാൻ തയ്യാറാണോ ? എങ്കിൽ ഇതാ ഒരവസരം

Published : Sep 02, 2023, 03:36 PM IST
ഹണി റോസിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കാൻ തയ്യാറാണോ ? എങ്കിൽ ഇതാ ഒരവസരം

Synopsis

എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദിനി ബാല ആണ്.

ലയാള ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിം​ഗ് കാളുമായി അണിയറ പ്രവർത്തകർ. റേച്ചൽ എന്ന ചിത്രത്തിൽ ഹണിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെയാണ് ആവശ്യം. 3 മുതൽ 5 വരെയും 10 മുതൽ 12 വരെയും പ്രായമുള്ള കുട്ടി ആർട്ടിസ്റ്റുകൾക്ക് ഒഡിഷനിൽ പങ്കെടുക്കാവുന്നതാണ്. 

എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥ ഒരുക്കുന്നു. സിനിമ പ്രഖ്യാപിച്ച് കൊണ്ടുള്ള ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ലുക്കിലുള്ള ഹണി റോസിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. 

റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്നെയാണ് ഹണി റോസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. 

MR രാജാകൃഷ്ണൻ- സൗണ്ട് മിക്‌സ്, ശങ്കർ- സൗണ്ട് ഡിസൈൻ, സിനിമാട്ടോഗ്രാഫർ-ചന്ദ്രു ശെൽവരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - മഞ്ജു ബാദുഷ, നീതു ഷിനോയ്, ലൈൻ പ്രൊഡ്യൂസർ - പ്രിജിൻ ജെ പി, പി ആർ ഓ - എ എസ് ദിനേശ്, ആതിര ദിൽജിത്, ഡിസൈൻ & മോഷൻ പോസ്റ്റർ - ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് - മാറ്റിനി ഫൈവ്, അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഷാരൂഖിനെ മലർത്തിയടിച്ച് ദീപിക; മാസായി നയൻതാരയും വിജയ് സേതുപതിയും; 'ജവാൻ' ട്രെയിലർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു