ഹൊറർ ചിത്രം 'അരൂപി' ഇന്ന് മുതൽ ഒടിടിയിൽ; എവിടെ കാണാം?

Published : Aug 13, 2026, 03:20 PM IST
Aroopi movie OTT streaming

Synopsis

അഭിലാഷ് വാര്യര്‍ സംവിധാനം ചെയ്ത ഹൊറർ ചിത്രം 'അരൂപി' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി ഇന്നുമുതൽ ഒടിടിയിൽ കാണാം. ഹൊറർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററിൽ ലഭിച്ചത്. ജൂലൈ മൂന്നിന് പ്രദർശനത്തിനെത്തിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. മനോരമ മാക്സിലൂടെയും ചിത്രം ലഭ്യമാണ്.

വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമൽ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എഡിറ്റിംഗ് വി ടി വിനീത്, കലാസംവിധാനം മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം ഷാജി കൂനൻ കൂനമാവ്, മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, പിആർഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കറുപ്പ് വീണു, കളക്ഷനിൽ വൻ കുതിപ്പുമായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്, ഇത് പ്രേക്ഷകർ നൽകിയ വിജയം
പ്രശ്‍നങ്ങൾ അവർ തമ്മിൽ തീർക്കട്ടെ, എന്റെ പേര് വലിച്ചിഴക്കരുത്'; വിവാദത്തിൽ പ്രതികരണവുമായി ആരതി പൊടി