
കേരളവും തമിഴ്‌നാടും തെരെഞ്ഞെടുപ്പ് ആവേശത്തിലായിരുന്നു കഴിഞ്ഞ ഒരു മാസമായി. ഇനി ഫലമറിയാനുള്ള കാത്തിരിപ്പാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ തമിഴ്‌നാട്ടിൽ വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങിയതിന്റെ വലിയ കോളിളക്കവും ആവേശവും തമിഴ്‌നാട്ടിൽ ഒന്നടങ്കം നിറഞ്ഞുനിന്നിരുന്നു. വിജയ്‌യുടെ തമിഴക വെട്രി കഴകം ഇത്തവണ തമിഴ്‌നാട്ടിൽ തരംഗം സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.
ഇതിനിടെ മമ്മൂട്ടിയോട് മാധ്യമപ്രവർത്തകർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യവും അതിന് മമ്മൂട്ടി നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച. 'വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കി കാണുന്നു?' എന്നായിരുന്നു ചോദ്യം. 'ഒന്നുമേ തെരിയാത്' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. തന്റെ പുതിയ സിനിമയായ പേട്രിയറ്റിന്റെ പ്രചരണാർത്ഥം തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു മമ്മൂട്ടി.
അതേസമയം പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അറിയിപ്പ് എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്രിയറ്റ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ഗ്രേസ് ആന്റണി, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ