നിങ്ങള്‍ക്ക് ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുക്കണോ? ചെയ്യേണ്ടത് എന്തെല്ലാമെന്ന് വിശദീകരിച്ച് മോഹന്‍ലാല്‍

Published : Jun 06, 2026, 08:20 PM ISTUpdated : Jun 06, 2026, 08:24 PM IST
/how-to-apply-for-bigg-boss-season-8-agnipariksha-here-is-the-details-revealed-by-mohanlal

Synopsis

ബിഗ് ബോസ് മലയാളം സീസൺ 8-ൽ സാധാരണക്കാർക്ക് മത്സരിക്കാനുള്ള 'അഗ്നിപരീക്ഷ' എന്ന മത്സരത്തിന്‍റെ വിശദാംശങ്ങൾ മോഹൻലാൽ പുറത്തുവിട്ടു

ബിഗ് ബോസ് മലയാളത്തിന്‍റെ എട്ടാമത്തെ എഡിഷന്‍ ഒരു പ്രത്യേകതയുമാണ് ആരംഭിക്കാനിരിക്കുന്നത്. ബിഗ് ബോസിലെ സാധാരണക്കാരുടെ ക്വോട്ടയായ കോമണര്‍മാരായി ഇത്തവണ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്. എന്ന് മാത്രമല്ല, അതിനായി ഒരു മത്സരവും സംഘടിപ്പിക്കപ്പെടുകയാണ്. അഗ്നിപരീക്ഷ എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന മത്സരത്തെക്കുറിച്ച് ഒന്നര ആഴ്ച മുന്‍പ് അവതാരകനായ മോഹന്‍ലാല്‍ ബിഗ് ബോസ് പ്രേമികളെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ എങ്ങനെ പങ്കെടുക്കുമെന്നത് സംബന്ധിച്ച വിവരം അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ അത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.

ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോയില്‍ അഗ്നിപരീക്ഷയില്‍ എങ്ങനെ പങ്കെടുക്കുമെന്ന കാര്യം മോഹന്‍ലാല്‍ തന്നെ അറിയിക്കുന്നുണ്ട്. “സീസണ്‍ 8 അഗ്നിപരീക്ഷയിലൂടെ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ നിലപാടും വ്യക്തിത്വവും വ്യക്തമാക്കുന്ന, നിങ്ങള്‍ യഥാര്‍ഥത്തില്‍ ആരാണ് എന്ന് വെളിപ്പെടുത്തുന്ന 3 മിനിറ്റില്‍ താഴെയുള്ള ഒരു ഇന്‍ട്രൊഡക്ഷന്‍ വീഡിയോ തയ്യാറാക്കി http://asianet.jiostar.com/bb8 എന്ന വെബ്സൈറ്റില്‍ അപ്‍ലോഡ് ചെയ്യുക”, മോഹന്‍ലാലിന്‍റെ വാക്കുകള്‍. അഗ്നിപരീക്ഷയില്‍ വിജയിച്ചാല്‍ സീസണ്‍ 8 ല്‍ പങ്കെടുക്കാനുള്ള അവസരമാണ് മത്സരാര്‍ഥികളെ കാത്തിരിക്കുന്നത്. അയയ്ക്കുന്ന ഇന്‍ട്രൊഡക്ഷന്‍ വീഡിയോയ്ക്ക് ഉണ്ടാകാവുന്ന പരമാവധി സൈസ് 50 എംബി ആണ്. ജൂണ്‍ 15 ആണ് അവസാന തീയതി.

കോമണര്‍മാരായി ബിഗ് ബോസ് മുന്‍ സീസണുകളില്‍ എത്തിയ ഗോപിക, നന്ദിനി, റസ്മിന്‍ ബായ്, അനീഷ് എന്നിവരും പുറത്തെത്തിയിരിക്കുന്ന പ്രൊമോ വീഡിയോയില്‍ ഉണ്ട്. കോമണര്‍ കാറ്റഗറിയില്‍ എത്തിയ ആള്‍ ടൈറ്റില്‍ വിജയി ആയി എന്നതായിരുന്നു കഴിഞ്ഞ സീസണിന്‍റെ പ്രത്യേകത. ഇതോടെ കോമണര്‍ മത്സരാര്‍ഥിയെ എഴുതിത്തള്ളാനാവില്ലെന്ന ചിന്തയിലേക്ക് ഇനിയുള്ള സീസണുകള്‍ മാറും. അതേസമയം അഗ്നിപരീക്ഷയോ ബിഗ് ബോസ് സീസണ്‍ എട്ടോ എന്ന് ആരംഭിക്കുമെന്ന വിവരം ഇനിയും പുറത്തെത്തിയിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ട്രെയ്‍ലറില്‍ത്തന്നെ ഈ ഞെട്ടിക്കല്‍! ആരാണ് 'ബാലനി'ലെ ആ നടി? കമന്‍റ് ബോക്സില്‍ നിറയെ അന്വേഷണം; ഉത്തരം ഇതാ
വിമര്‍ശനം ഏറ്റു; 'പെദ്ധി'യിലെ ആ രംഗങ്ങളില്‍ മാറ്റം വരുത്താന്‍ അണിയറക്കാര്‍, ക്ഷമ ചോദിച്ച് സംവിധായകന്‍