മെൻ അറ്റ് സീ, പുതിയ ഫോട്ടോയുമായി ഹൃത്വിക് റോഷൻ

Web Desk   | Asianet News
Published : Mar 04, 2020, 08:45 PM IST
മെൻ അറ്റ് സീ, പുതിയ ഫോട്ടോയുമായി ഹൃത്വിക് റോഷൻ

Synopsis

ഫിറ്റ്‍നെസ് പരിശീലകനൊപ്പമുള്ള ഫോട്ടോയാണ് ഹൃത്വിക് റോഷൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഹിന്ദി സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. സിനിമയിലെ കഥാപാത്രങ്ങളിലൂടെ മാത്രമല്ല ആകാര സൗന്ദര്യത്തിന്റെ കാര്യത്തിലും ഹൃത്വിക്കിന് ഒരുപാട് ആരാധകരുണ്ട്. ഹൃത്വിക്കിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഹൃത്വിക് തന്നെ ഷെയര്‍ ചെയ്‍ത ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഫിറ്റ്‍നെസ് പരിശീലകനൊപ്പമുള്ള സെല്‍ഫിയാണ് ഹൃത്വിക് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മെൻ അറ്റ് സീ എന്നാണ് ഹൃത്വിക് റോഷൻ ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഹോളിവുഡിലേക്ക് ഹൃത്വിക് പോകുന്നുവെന്നും വാര്‍ത്തകളുണ്ട്. അതേസമയം ഹൃത്വിക്കിന്റെ ഫോട്ടോയ്‍ക്ക് ആശംസകളുമായും അഭിനന്ദനവുമായും ആരാധകര്‍ കമന്റുകളിടുന്നുണ്ട്.  ലോകമെമ്പാടുമുള്ള കഥകളില്‍ നിന്ന് നല്ലത് തെരഞ്ഞെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് ഹൃത്വിക് റോഷൻ പറയുന്നത്. വലിയ ക്യാൻവാസിലുള്ള ചിത്രങ്ങളാണ് ഹൃത്വിക് ആഗ്രഹിക്കുന്നത്.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്