കൊവിഡ് 19: മുന്‍സിപ്പാലിറ്റി ജീവനക്കാരെ സഹായിക്കാൻ 20 ലക്ഷം രൂപ സംഭാവന നൽകി ഹൃത്വിക് റോഷന്‍

Web Desk   | Asianet News
Published : Mar 27, 2020, 12:41 PM ISTUpdated : Mar 27, 2020, 02:31 PM IST
കൊവിഡ് 19: മുന്‍സിപ്പാലിറ്റി ജീവനക്കാരെ സഹായിക്കാൻ 20 ലക്ഷം രൂപ സംഭാവന നൽകി ഹൃത്വിക് റോഷന്‍

Synopsis

ഹൃത്വിക് റോഷനെ കൂടാതെ മോളിവുഡിലെയും ടോളിവുഡിലെയും കോളിവുഡിലെയും നിരവധി താരങ്ങളാണ് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനകളുമായി രം​ഗത്തെത്തുന്നത്.

മുംബൈ: കൊവിഡ് 19 ലോകം മുഴുവൻ കീഴടക്കുന്ന സാഹചര്യത്തിൽ മുന്‍സിപ്പാലിറ്റി ജീവനക്കാര്‍ക്ക് സഹായവുമായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. മഹാരാഷ്ട്രയിലെ ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ജീവനക്കാരെ സഹായിക്കാനായാണ് ഹൃത്വിക് റോഷന്‍ സംഭാവന നല്‍കിയിരിക്കുന്നത്.

ബിഎംസി തൊഴിലാളികളെയും മറ്റ് പരിപാലകരെയും സഹായിക്കാനായി 20 ലക്ഷം രൂപ താരം നല്‍കിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹൃത്വിക് റോഷനെ കൂടാതെ മോളിവുഡിലെയും ടോളിവുഡിലെയും കോളിവുഡിലെയും നിരവധി താരങ്ങളാണ് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനകളുമായി രം​ഗത്തെത്തുന്നത്.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ