അയ്യപ്പനും കോശിയും തെലുങ്കിലേക്ക്; ബാലയ്യയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തിൽ

By Web TeamFirst Published Mar 27, 2020, 9:20 AM IST
Highlights

ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ വേഷത്തിൽ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജിന്റെ കോശിയുടെ കഥാപാത്രമായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന.

സൂപ്പർ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ വേഷത്തിൽ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജിന്റെ കോശിയുടെ കഥാപാത്രമായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്. ആടുകളം, ജിഗർതണ്ട, പൊള്ളാതവൻ, എന്നീ ചിത്രങ്ങളുടെ നിർമാതാവായ കതിർസേനൻ ആണ് തമിഴിൽ ചിത്രം നിർമിക്കുന്നത്. തമിഴിൽ ശരത്കുമാറും ശശികുമാറും പ്രധാന വേഷത്തിലെത്തുമെന്നാണ് സൂചന. അനാർക്കലി എന്ന ചിത്രത്തിന്ശേഷം സച്ചി രചനയും സംവിധാനവും നിർവഹിച്ച അയ്യപ്പനും കോശിയും ഫെബ്രുവരി 7-നാണ് പ്രദർശനത്തിനെത്തിയത്. എസ് ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 

click me!