
മുംബൈ: താന്‍ അഭിനയ രംഗത്തേക്ക് വരുന്നതില്‍ തന്‍റെ പിതാവിന് ആദ്യകാലത്ത് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി നടന്‍ ഹൃത്വിക് റോഷൻ. സിനിമ രംഗത്തേക്ക് തന്നെ കൊണ്ടു വരുന്നതില്‍ പിതാവ് രാകേഷ് റോഷൻ എങ്ങനെ മടിച്ചുവെന്ന് തുറന്ന് പറയുകയാണ് വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് താരം.
റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ജിദ്ദയിലെത്തിയതായിരുന്നു ഹൃത്വിക് റോഷൻ. “തന്‍റെ പിതാവിന് സിനിമ രംഗത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ കാരണം ഞാൻ സിനിമയിലേക്ക് വരുന്നതിനെ എന്റെ അച്ഛൻ എതിർത്തിരുന്നു. 20 വർഷത്തോളം അച്ഛന്‍ ശരിക്കും കഠിനമായി പരിശ്രമിച്ചു, പിതാവ് കടന്നുപോയ അവസ്ഥയിലൂടെ ഞാൻ കടന്നുപോകാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാല്‍ എനിക്ക് സ്വയം തെളിയിക്കണമായിരുന്നു. വളരെ മുരടിച്ച ഒരു ചെറുപ്പകാലത്ത് നിന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കേണ്ടത് എന്‍റെ ആവശ്യമായിരുന്നു" -ഹൃത്വിക് പറഞ്ഞു.
ഹൃത്വിക് സംസാര വൈകല്യം മൂലം ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍ ഒടുവിൽ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാൻ ഒരു ഫൗണ്ടേഷൻ ആരംഭിച്ചിട്ടുണ്ട്. “ഞാൻ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരിലും ഞാൻ എന്നെത്തന്നെ കാണുന്നു, അത് ആളുകളുമായി വളരെ എളുപ്പത്തിൽ ബന്ധപ്പെടാൻ എന്നെ പ്രാപ്തനാക്കുന്നു. അത് എന്നെ വളരെ സഹാനുഭൂതിയും സഹിഷ്ണുതയും ക്ഷമയും ഉള്ളവനാക്കുന്നു.” - ഇത് സംബന്ധിച്ച് താരം പ്രതികരിച്ചു.
“സംസാര വൈകല്യത്തെ സൂചിപ്പിച്ചാല്‍ നിർഭാഗ്യവശാൽ, പരിഹസിക്കപ്പെടുന്ന വൈകല്യങ്ങളിൽ ഒന്നാണിത്. പ്രത്യേകിച്ച് കുട്ടികൾക്ക്. നിങ്ങൾക്ക് അവരെ കുറ്റപ്പെടുത്താൻ കഴിയില്ല, പക്ഷേ അത് തമാശയായി തോന്നുന്നതിനാൽ അവർ നീചമായി ആക്രമിക്കപ്പെടുന്നു. അതുകൊണ്ട് ഇതുപോലൊരു പ്രശ്‌നത്താൽ കഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ ബാല്യകാലം നരകമാണ്. നരകത്തിന്റെ എല്ലാ ചെറിയ നിമിഷങ്ങളിലൂടെയും നിങ്ങൾ കടന്നുപോകണം".
പുഷ്കർ-ഗായത്രി സംവിധാനം ചെയ്ത വിക്രം വേദയിലാണ് അവസാനം ഹൃത്വിക് റോഷൻ അഭിനയിച്ച പടം. ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടിയില്ലെങ്കിലും.ഹൃത്വികിന്‍റെ റോള്‍ പ്രശംസിക്കപ്പെട്ടു.
'എലോണി'ന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; സെന്‍സറിംഗ് പൂര്‍ത്തിയാക്കി ഷാജി കൈലാസ്, മോഹന്‍ലാല്‍ ചിത്രം
'ജോജി'ക്കു ശേഷം ശ്യാം പുഷ്‍കരന്‍റെ തിരക്കഥ; 'തങ്കം' ഫസ്റ്റ് ലുക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ