ബോളിവുഡിനെ വിസ്‍മയിപ്പിക്കാൻ 'വിക്രം വേദ', ട്രെയിലര്‍

By Web TeamFirst Published Sep 8, 2022, 6:12 PM IST
Highlights

ഹൃത്വിക് റോഷനും സെയ്‍ഫ് അലി ഖാനുമാണ് പ്രധാന വേഷങ്ങളില്‍.

തമിഴകത്തെ നിരൂപകപ്രശംസയും പ്രേക്ഷപ്രീതിയും ഒരുപോലെ നേടിയ ചിത്രമായിരുന്നു 'വിക്രം വേദ'. പുഷ്‍കര്‍- ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തിരക്കഥയുമെഴുതിയ 'വിക്രം വേദ' ഹിന്ദിയിലേക്കും എത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

മാധവനും വിജയ് സേതുപതിയുമായിരുന്നു തമിഴകത്ത് 'വിക്രമും' 'വേദ'യുമായി എത്തിയത്. ഹിന്ദിയില്‍ 'വിക്രമും' 'വേദ'യുമായി എത്തുന്നത് സെയ്‍ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്.  ഹിന്ദിയിലും ഒരു വേറിട്ട സിനിമകാഴ്ച ആയിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്. പ്രത്യേകിച്ച് ഹൃത്വിക് റോഷന് പ്രകടനത്തില്‍ ഏറെ സാധ്യതകളുള്ള കഥാപാത്രമായി 'വേദ' മാറിയിട്ടുണ്ട് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

ഹിന്ദിയില്‍ തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ടി സീരീസ്, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിം‍വര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്.

നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തമിഴ് ചിത്രമായിരുന്നു 'വിക്രം വേദ'. വൻ ബജറ്റുകളില്‍ എത്തിയ ചിത്രങ്ങള്‍ ബോളിവുഡില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ 'വിക്രം വേദ'യില്‍ ഒരു രക്ഷകനെ തേടുന്നുണ്ട് ആരാധകര്‍. ടീസറും ട്രെയിലറും ബോളിവുഡ് സിനിമാ ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. സെപ്റ്റംബര്‍ 30 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

Read More : ഇത് വിനയന്റെ ദൃശ്യവിസ്‍മയം, 'പത്തൊമ്പതാം നൂറ്റാണ്ട്' റിവ്യു

click me!