പറന്നുയരാൻ ഫൈറ്റര്‍, ഹൃത്വിക് റോഷൻ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു

Published : Jan 08, 2024, 08:10 PM ISTUpdated : Jan 15, 2024, 03:06 PM IST
പറന്നുയരാൻ ഫൈറ്റര്‍, ഹൃത്വിക് റോഷൻ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു

Synopsis

ഫൈറ്ററിലെ പുതിയൊരു ഗാനം പുറത്ത്.

ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ ചിത്രമാണ് ഫൈറ്റര്‍. ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. സംവിധാനം സിദ്ധാര്‍ഥ് ആനന്ദാണ്. ഫൈറ്ററിലെ മനോഹരമായ ഗാനം പുറത്തുവിട്ടു.

ഹീര്‍ ആസ്‍മാനി എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. വിശാലും ശേയ്‍ഖറുമാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കുമാര്‍ എഴുതിയ വരികള്‍ ഹൃത്വിക്കിന്റെ ചിത്രത്തിനായി ആലപിച്ചിരിക്കുന്നത് വിശാല്‍ ദാദ്‍ലാനി, ശേഖര്‍ രവിജ്യാനി, ബി പ്രാക് എന്നിവരാണ്. അനില്‍ കപൂറും ഫൈറ്ററില്‍ ഒരു പ്രധാനപ്പട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്‍ജീദ ഷെയ്‍കും നിര്‍ണായക വേഷത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹൃത്വിക് റോഷൻ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു ചിത്രമായ 'വിക്രം വേദ'യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്.

ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തില്‍ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പി എസ് വിനോദാണ് ഛായാഗ്രാഹണം. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ട് ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Read More: ദീപിക പദുക്കോണിനെ പിന്തള്ളി, ആ ബോളിവുഡ് നായിക ഒന്നാമത്, സര്‍പ്രൈസായി പുതിയ കണ്ടെത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ