സുഹൃത്തിന്റെ ജന്മദിനം ഒരുമിച്ച് ആഘോഷിച്ച് ഹൃത്വിക് റോഷനും മുൻ ഭാര്യ സൂസന്നയും!

By Web TeamFirst Published Jan 25, 2021, 5:53 PM IST
Highlights

സുഹൃത്തിന്റെ ജന്മദിനം ആഘോഷിച്ച് ഹൃത്വിക് റോഷനും സൂസന്നയും.

സംവിധായകൻ ഗോള്‍ഡി ബെഹ്‍ലിന്റെ ജന്മദിനം ആഘോഷിച്ച് നടൻ ഹൃത്വിക് റോഷനും മുൻ ഭാര്യ സൂസന്ന ഖാനും. മുംബൈയില്‍ ഗോള്‍ഡി ബെഹ്‍ലിന്റെ ജന്മദിനം ആഘോഷിക്കാൻ സംഘടിപ്പിച്ച പാര്‍ട്ടിയിലാണ് ഹൃത്വിക് റോഷനും സൂസന്ന ഖാനും എത്തിയത്.

ഗോള്‍ഡി ബെഹ്‍ലും ഹൃത്വിക് റോഷനും ദീര്‍ഘകാലമായുള്ള സുഹൃത്തുക്കളാണ്. സൂസന്ന ഖാനും സയ്‍ദ് ഖാനും കുനാല്‍ കപൂറും അടക്കമുള്ളവര്‍ ആഘോഷത്തിന് എത്തിയിരുന്നു. എല്ലാവരും ആഘോഷത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ചിട്ടുണ്ട്. വിവാഹമോചിതരാണെങ്കിലും കുട്ടികളുടെ ആവശ്യത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും ഹൃത്വിക് റോഷനും സൂസന്ന ഖാനും എത്താറുണ്ട്.

നടി സോനാലി ബെന്ദ്രയുടെ ഭര്‍ത്താവ് ആണ് ഗോള്‍ഡി ബെഹ്‍ല്‍. ഗോള്‍ഡി ബെഹ്‍ലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് സോനാലി ബെന്ദ്രയും ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

ദ്രോണയാണ് ഗോള്‍ഡി ബെഹ്‍ല്‍ സംവിധാനം ചെയ്‍ത പ്രധാനപ്പെട്ട ഒരു ചിത്രം.

click me!