ടൊവിനോയുടെ നായികയായി അന്ന ബെൻ; ആഷിക് അബുവിൻ്റെ 'നാരദന്' തുടക്കം

Web Desk   | Asianet News
Published : Jan 25, 2021, 05:26 PM IST
ടൊവിനോയുടെ നായികയായി അന്ന ബെൻ; ആഷിക് അബുവിൻ്റെ 'നാരദന്' തുടക്കം

Synopsis

പൃഥ്വിരാജ് സുകുമാരന്‍ നായകനായ 'വാരിയംകുന്നന്‍' ആയിരുന്നു കൊവിഡ് കാലത്ത് ആഷിഖ് അബു പ്രഖ്യാപിച്ച സിനിമ. അതിന് മുമ്പാണ് 'നാരദനി'ലേക്ക് ആഷിഖ് കടക്കുന്നത്.

ഷിക് അബുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'നാരദൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചു. ഉണ്ണി. ആര്‍ രചന നിര്‍വഹിക്കുന്ന സിനിമയില്‍ അന്ന ബെന്നും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് 'നാരദന്‍'. 

കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ നായികയുടെ റോളിലുമെത്തുകയാണ് ഈ ചിത്രത്തിൽ. ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരന്‍ എഡിറ്റിംഗും ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍.

പൃഥ്വിരാജ് സുകുമാരന്‍ നായകനായ 'വാരിയംകുന്നന്‍' ആയിരുന്നു കൊവിഡ് കാലത്ത് ആഷിഖ് അബു പ്രഖ്യാപിച്ച സിനിമ. അതിന് മുമ്പാണ് 'നാരദനി'ലേക്ക് ആഷിഖ് കടക്കുന്നത്. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ഈ ചിത്രം.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ