നേര്‍ക്കുനേര്‍ പൊരുതാൻ സെയ്ഫ് അലി ഖാനും ഋത്വിക് റോഷനും; ‘വിക്രം വേദ’ ഹിന്ദി റീമേക്ക്

By Web TeamFirst Published Mar 27, 2021, 12:22 PM IST
Highlights

മാധവനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു വിക്രം വേദ. ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. 

2017ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. തമിഴില്‍ ചിത്രമൊരുക്കിയ സംവിധായക ദമ്പതികളായ പുഷ്‌കര്‍-ഗായത്രി തന്നെയാവും ബോളിവുഡ് റീമേക്കിനും ചുക്കാന്‍ പിടിക്കുക. ഋത്വിക് റോഷന്‍ ഗാങ്‌സ്റ്ററായ വേദയുടെ വേഷവും, സെയ്ഫ് പൊലീസുമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏതാനും മാസങ്ങളായി ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഋത്വിക് റോഷന്‍ എന്നും റിപ്പോർട്ടുകളുണ്ട്. 

ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

മാധവനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു വിക്രം വേദ. ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് വിക്രം വേദ നിര്‍മ്മിച്ചത്. പി എസ് വിനോദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സംവിധാനം സാം സി എസ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ ശ്രദ്ധ നേടിയിരുന്നു.

click me!