‘കഴിവുകളുടെ പവര്‍ ഹൗസ്’; നിമിഷയെ കുറിച്ച് വിനയ് ഫോര്‍ട്ട്

Web Desk   | Asianet News
Published : Mar 27, 2021, 10:55 AM IST
‘കഴിവുകളുടെ പവര്‍ ഹൗസ്’; നിമിഷയെ കുറിച്ച് വിനയ് ഫോര്‍ട്ട്

Synopsis

റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.

യുവതാരം നിമിഷ സജയനെ കഴിവുകളുടെ പവര്‍ഹൗസ് എന്ന് വിശേഷിപ്പിച്ച് വിനയ് ഫോര്‍ട്ട്. പുതിയ ചിത്രമായ മാലിക്കില്‍ നിന്നുള്ള ഇരുവരുടെയും ചിത്രം പങ്കുവെച്ചായിരുന്നു വിനയ് ഫോര്‍ട്ട് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിന്റെ അനുജത്തിയാണ് നിമിഷ സജയന്‍. റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.

‘മാലിക്കിന്റെ’ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. നിലവില്‍ 1.5 മില്യണ്‍ കാഴ്ച്ചക്കാരാണ് ട്രെയ്‌ലറിനുള്ളത്. അതിന് പ്രേക്ഷകര്‍ക്ക് വിനയ് ഫോര്‍ട്ട് നന്ദി അറിയിക്കുകയും ചെയ്തു. ഫഹദ് ഫാസിലാണ് മാലിക്ക് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ഇതുവരെ മലയാളത്തില്‍ കാണാത്ത രീതിയിലുള്ള ഒരു സിനിമയാണ് മാലിക് എന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസിലാവുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. മഹേഷ് നാരായാണനാണ് സംവിധാനം.

Thanks for the 1.5million views in a day#with my sweet sister roseline/powerhouse of talent @nimisha_sajayan 🤗😘#may13th release

Posted by Vinay Forrt on Friday, 26 March 2021

ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രം മെയ് 13നാണ് റിലീസ് ചെയ്യുന്നത്. ജോജു ജോര്‍ജ്, മാലാ പാര്‍വ്വതി, സലീം കുമാര്‍, ദിവ്യ പ്രഭ, ശരത്ത് കുമാര്‍, സുധി കോപ്പ, ജലജ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സാനു വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കും. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആരോപണം അടിസ്ഥാനരഹിതം, ‍നിയമപരമായി മുന്നോട്ട്; ഡേറ്റിങ്ങ് ആപ്പ് വിവാദത്തിൽ പ്രതികരിച്ച് അക്ബർ ഖാൻ
'എന്റെ ക്ലാസ്മേറ്റായിരുന്നു', ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് രജനീകാന്ത്, ഏഷ്യാനെറ്റ് ന്യൂസിൽ പ്രതികരണം