നടൻ ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നു, വധു സബ

Published : Mar 03, 2023, 01:55 PM ISTUpdated : Mar 03, 2023, 06:20 PM IST
നടൻ ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നു, വധു സബ

Synopsis

കുറച്ചുകാലത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് താരം വിവാഹിതനാകുന്നത്.  

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. കാമുകി സബ ആസാദുമായാണ് ഹൃതിക് റോഷൻ വിവാഹിതനാകുക. 2023 നവംബറില്‍ ആയിരിക്കും ഹൃത്വിക് റോഷന്റെ വിവാഹം എന്നുമാണ് റിപ്പോര്‍ട്ട്. ബോളിവുഡ്‍കിന്യൂസ് എന്ന ട്വിറ്റര്‍ പേജിലാണ് താരത്തിന്റെ വിവാഹത്തെ കുറിച്ച് ആദ്യം വാര്‍ത്തകള്‍ വന്നത്.

ഹൃത്വിക് റോഷനും യുവ നടി സബ ആസാദും ലിവ് ഇൻ റിലേഷനില്‍ ആണെന്ന് നേരത്തെ സിനിമാ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഹൃത്വിക്കും സബ ആസാദും ജുഹു വെര്‍സോവ ലിങ്ക് റോഡില്‍ നിര്‍മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയായിവരികയാണ്. ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൃത്വിക്കും സൂസന്നയും 2021ല്‍ വിവാഹമോചിതരായിരുന്നു.

ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'വിക്രം വേദ'യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച 'വിക്രം വേദ'യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലാണ് ഇത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍.

ഹൃത്വിക് റോഷനു പുറമേ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കിയത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്. മൊത്തം 5640 സ്ക്രീനുകളിലായിട്ടായിരുന്നു ഹിന്ദി 'വിക്രം വേദ' റിലീസ് ചെയ്‍തത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു.

Read More: അന്ന് യേശുദാസ് ക്ലാസിക്കൽ ഗായകനായപ്പോള്‍ മൃദംഗവിദ്വാനുള്ള അവാർഡ് നേടിയ പി ജയചന്ദ്രൻ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ