ഹൃത്വിക് റോഷന്റെ സൂപ്പര്‍ 30 വരുന്നൂ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

By Web TeamFirst Published Jun 3, 2019, 12:47 PM IST
Highlights

ഹൃത്വിക് റോഷൻ നായകനായി റിലീസ് ചെയ്യാനുള്ള പുതിയ ചിത്രം സൂപ്പര്‍ 30 ആണ്. ചിത്രത്തില്‍ ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ അഭിനയിക്കുന്നത്. ചിത്രത്തിനായി ഹൃത്വിക് റോഷൻ നടത്തിയ മേയ്‍ക്ക് ഓവര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഹൃത്വിക് റോഷൻ പങ്കുവച്ചു. ട്രെയിലര്‍ ഉടൻ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

ചിത്രത്തിലെ കഥാപാത്രത്തെ മെച്ചപ്പെടുത്താനായി നേരത്തെ ഹൃത്വിക് റോഷൻ ആനന്ദ് കുമാറിനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. മൃണാല്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഹൃത്വിക്കിന്റേതായി 2017ല്‍ ഇന്ത്യയില്‍ റിലീസ് ചെയ്‍ത കാബില്‍ ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചൈനയിലെ റിലീസ് മുന്നോടിയായി നടത്തിയ പ്രദര്‍ശനത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്.  കാബിലില്‍  ഒരു അന്ധകഥാപാത്രമായിട്ടായിരുന്നു ഹൃത്വിക് റോഷൻ എത്തിയത്.   യാമി ഗൌതം ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

click me!