ആ ഫെസ്റ്റിവല്‍ സീസണ്‍ തൂക്കാന്‍ ദുല്‍ഖര്‍; 'ഐ ആം ഗെയിം' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : May 20, 2026, 08:23 PM IST
i am game malayalam movie release date announced dulquer salmaan onam release

Synopsis

3 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'ഐ ആം ഗെയിം'  ഓണം റിലീസ്

3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന മലയാള ചിത്രം വരുന്നു. ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ മികച്ച വിജയവും പ്രേക്ഷകശ്രദ്ധയും നേടിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം എന്ന ചിത്രമാണ് അത്. കഴിഞ്ഞ മാസം പാക്കപ്പ് ആയ ചിത്രം ഓണം റിലീസ് ആയി എത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതിയും അറിയിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 20 ന് ആഗോള തലത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രിലര്‍ ചിത്രമാണ് ഇത്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നുമാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. 11 മാസങ്ങളിലായി 156 ദിവസത്തോളം ആണ് സിനിമയുടെ ചിത്രീകരണം നടന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയത്. ദുൽഖറിന്റെ കരിയറിലെ മാത്രമല്ല, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുക്കുന്ന ചിത്രം, മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് എത്താനൊരുങ്ങുന്നത്.

സ്റ്റൈലിഷ്, മാസ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ 40-ാം ചിത്രമായി ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തു വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ചമന്‍ ചാക്കോ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അതെ, അയാള്‍ തന്നെ! മൂന്നാം വരവിന് മലയാളികളുടെ ആ പ്രിയ കഥാപാത്രം
'50 അടിച്ചല്ലോ, ഇനി അഭിനയം തുടങ്ങും, പ്രിയദര്‍ശന്‍ സിനിമാ ഡയലോഗുകളുമായി മുഹമ്മദ് റിസ്‌വാനെ ട്രോളി ബംഗ്ലാദേശ് താരങ്ങള്‍