'കങ്കണയ്‍ക്കൊപ്പമല്ല എന്റെ അടുത്ത സിനിമ', വാര്‍ത്ത നിഷേധിച്ച് ആര്‍ മന്തിര മൂര്‍ത്തി

By Web TeamFirst Published Jun 7, 2023, 6:50 PM IST
Highlights

കങ്കണ നായികയായി 'എമര്‍ജൻസി' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്.

'അയോധി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറി പ്രേക്ഷകപ്രീതി നേടിയതാണ് ആര്‍ മന്തിര മൂര്‍ത്തി. കങ്കണ റണൗട്ട് നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ മന്തിര മൂര്‍ത്തിയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ. തന്റെ പുതിയ ചിത്രം ഉടൻ പ്രഖ്യാപിക്കും എന്നും മന്തിര മൂര്‍ത്തി വ്യക്തമാക്കി.

കങ്കണയു റണൗട്ടിന്റേതായി 'എമര്‍ജൻസി' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. കങ്കണ സ്വന്തം സംവിധാനത്തില്‍ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.  ഛായാ​ഗ്രഹണം ടെറ്റ്സുവോ ന​ഗാത്ത ആണ്. തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസി'യുടെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്.

കങ്കണ റണൗട് ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള 'എമര്‍ജൻസി' മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ്'. കങ്കണ റണൗട്ട് തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു നടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ​ഗര്‍ലമുഡിക്കൊപ്പമാണ് സംവിധാനം ചെയ്‍തത്.

കങ്കണ റണൗട്ടിന്റെ 'എമര്‍ജൻസി' എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, എഡിറ്റിം​ഗ് രാമേശ്വര്‍ എസ് ഭ​ഗത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്. പേരു സൂചിപ്പിക്കുന്നതുപോലെ അടിയന്തരാവസ്‍ഥ പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം ശീതള്‍ ശര്‍മ്മ ആണ്. പ്രോസ്‍തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്‍കി, സംഗീത സംവിധാനം ജി വി പ്രകാശ് കുമാര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

Read More: 'ഞാൻ ഒരു അടിയടിച്ചു, പാക്കിസ്ഥാൻകാരൻ സ്‍ട്രക്ചറില്‍ ആയി', അഭിമാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അനിയൻ മിഥുൻ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

click me!