'സഹദേവന്‍ മാറിനില്‍ക്കുന്ന പ്രകടനം', 'ദൃശ്യം 3 ല്‍ ഞാനില്ല'; കലാഭവന്‍ ഷാജോണിന്‍റെ പഴയ വീഡിയോ വൈറല്‍

Published : May 26, 2026, 12:53 PM IST
i am not in drishyam 3 Kalabhavan Shajohns old reaction video is viral after movies release

Synopsis

ദൃശ്യം എന്ന ചിത്രത്തിലെ സഹദേവൻ എന്ന കഥാപാത്രത്തിലൂടെ വന്‍ കരിയര്‍ ബ്രേക്ക് കിട്ടിയ ആളാണ് കലാഭവൻ ഷാജോൺ

ഏതൊരാളും തിരിച്ചറിയുന്ന തരത്തില്‍, തങ്ങളുടെ കരിയറില്‍ വലിയ ബ്രേക്ക് ഉണ്ടാക്കുന്ന ഒരു കഥാപാത്രത്തിനും ചിത്രത്തിനുമായാണ് ഓരോ അഭിനേതാവും കാത്തിരിക്കുന്നത്. കലാഭവന്‍ ഷാജോണിനെ സംബന്ധിച്ച് ദൃശ്യം ആയിരുന്നു ആ ചിത്രം. മിമിക്രി വേദികളില്‍ നിന്ന് സിനിമയിലെത്തി ആദ്യം കോമഡി റോളുകളിലും ചെറു വേഷങ്ങളിലും വന്നുപോയ ഷാജോണിന് വന്‍ ബ്രേക്ക് ആണ് ദൃശ്യത്തിലെ സഹദേവന്‍ എന്ന കഥാപാത്രം നല്‍കിയത്. ഇപ്പോഴും അതിന് മുകളില്‍ ജനശ്രദ്ധ നേടിയ ഒരു റോള്‍ അദ്ദേഹത്തിന് പറയാനില്ല. ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഷാജോണ്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ തിയറ്ററുകളിലുള്ള മൂന്നാം ഭാഗത്തില്‍ അദ്ദേഹമുണ്ട്. ഇപ്പോഴിതാ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദൃശ്യം 3 ല്‍ താനില്ല എന്ന് ഷാജോണ്‍ പറയുന്ന വീഡിയോ ആണ് അത്.

ദൃശ്യം 3 തിയറ്ററുകളില്‍ എത്തുന്നതിന് ഏറെ നാള്‍ മുന്‍പ് ഓണ്‍ലൈനില്‍ എത്തിയ കലാഭവന്‍ ഷാജോണിന്‍റെ ഒരു പ്രതികരണമാണ് ഇത്. ദൃശ്യം 3 ല്‍ അഭിനയിച്ചിട്ടുണ്ടോ എന്ന യുട്യൂബേഴ്സിന്‍റെ ചോദ്യത്തിന് സംശയലേശമന്യെയാണ് ചിത്രത്തില്‍ താനില്ലെന്ന് ഷാജോണ്‍ പ്രതികരിക്കുന്നത്. പടത്തിനായി എക്സൈറ്റഡ് ആണോ എന്ന ചോദ്യത്തിന് പിന്നേ തീര്‍ച്ചയായിട്ടും. എന്താണ് അങ്ങനെ ചോദിക്കുന്നതെന്ന് പ്രതികരണം. റിലീസ് ഏപ്രിലില്‍ അല്ലേ എന്ന് യുട്യൂബേഴ്സിനോട് തിരിച്ച് ചോദിക്കുകയാണ് പിന്നാലെ അദ്ദേഹം. ഏപ്രില്‍ 2 എന്ന് അവര്‍ പറയുകയും ചെയ്യുന്നു. ഏപ്രില്‍ 2 ആയിരുന്നു ചിത്രത്തിന്‍റെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി. എന്നാല്‍ പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം പരിഗണിച്ച് റിലീസ് മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനവുമായിരുന്നു ഈ ദിവസം.

 

 

അതേസമയം ദൃശ്യം 3 പുറത്തിറങ്ങിയതിന് ശേഷം വീണ്ടും പ്രേക്ഷകശ്രദ്ധ നേടുന്ന ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍ രസകരമാണ്. എന്താ അഭിനയം, സഹദേവന്‍ മാറിനില്‍ക്കുമല്ലോ എന്നൊക്കെയാണ് ചില കമന്‍റുകള്‍. എന്നാല്‍ ചിത്രത്തിന്‍റെ സസ്പെന്‍സ് സൂക്ഷിച്ചുകൊണ്ട് പക്വതയോടെയാണ് പ്രതികരിച്ചതെന്ന് ഷാജോണിനെ അഭിനന്ദിക്കുന്നവരുമുണ്ട്. അതേസമയം ദൃശ്യം 3 ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ പതിപ്പുകളും മെയ് 21 ന് തന്നെ തിയറ്ററുകളില്‍ എത്തിയിരുന്നു. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ സെല്‍ഫിഷ് ആണെന്ന് അടുത്ത ആളുകള്‍ പോലും പറഞ്ഞിട്ടുണ്ട്, പക്ഷേ'; മനസു തുറന്ന് രഞ്ജിനി ഹരിദാസ്
താരസംഘടന അമ്മയിലെ വ്യക്തിഹത്യ; ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൻസിബ, ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും