'ഞാൻ ഗര്‍ഭിണിയാണോയെന്ന് ചോദിക്കുന്നു', സത്യം പറഞ്ഞ് മൃദുല വിജയ്

Published : Aug 16, 2023, 04:31 PM ISTUpdated : Aug 16, 2023, 04:34 PM IST
'ഞാൻ ഗര്‍ഭിണിയാണോയെന്ന് ചോദിക്കുന്നു', സത്യം പറഞ്ഞ് മൃദുല വിജയ്

Synopsis

എന്നാല്‍  വീട്ടില്‍ ആരുമറിയാതെപോയ ഗര്‍ഭമുണ്ടായെന്നും വീഡിയോയില്‍ മൃദുല വിജയ് വ്യക്തമാക്കി.  

സീരിയല്‍ പ്രേക്ഷകര്‍ പ്രിയങ്കരിയായ ഒരു താരമാണ് മൃദുല വിജയ്. ഭാര്യ എന്ന സീരിയലിലെ രോഹിണിയെന്ന കഥാപാത്രത്തെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ മൃദുല വിജയ് എന്ന നടിയെയും സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെ കണ്ടു.  വര്‍ഷങ്ങളായി മൃദുല സീരിയലില്‍ സജീവമാണ്. വിവാഹവും കുഞ്ഞുമൊക്കെയായി കുറച്ചുനാള്‍ മൃദുല സീരിയലില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോള്‍ റാണി രാജ സീരിയലിലൂടെ സ്‍ക്രീൻ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വിവാഹശേഷം മൃദുല സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെട്ടിരുന്നു. പ്രസവവും കുഞ്ഞിന്റെ വിശേഷങ്ങളും പേരിടലുമൊക്കെ വീഡിയോയായി മൃദുല മുരളിയും ഭര്‍ത്താവും നടനുമായ യുവ കൃഷ്‍ണയും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൃദുല വ്യത്യസ്‍തമായ ക്യാപ്ഷനോടെ വീഡിയോ പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

വലിയ ഒരു സന്തോഷം പറയാനാണ് വീഡിയെ എന്ന് വ്യക്തമാക്കിയാണ് മൃദുല വിജയ്‍യും ധ്വനിക്കുട്ടിയും തുടങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമത്തില്‍ ഞാനുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്നു. മൃദുല രണ്ടാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നു. മൃദുല വീണ്ടും ഗര്‍ഭിണായി തുടങ്ങിയ വാര്‍ത്തകളാണ് കാണുന്നത്. എന്നെയറിയുന്ന ആളുകള്‍ തന്നോട് സത്യാവസ്ഥ ചോദിച്ച് എത്തുകയാണ്. അത് സത്യമാണോ, ഞങ്ങളെ അറിയിച്ചില്ലോയെന്നെക്കെ പറയുകയാണ് എല്ലാവരും. സ്റ്റാര്‍ മാജിക്കില്‍ ധ്വനിമോളുടെ വിശേഷം പറഞ്ഞതോടെയാണ് ഞാൻ വീണ്ടും ഗര്‍ഭിണയാണ് എന്ന് എല്ലാവരും ഊഹിച്ചത്. ഇപ്പോള്‍ ഞാൻ ഗര്‍ഭിണില്ലെങ്കിലും വീട്ടില്‍ അറിയാതെ പോയ മറ്റൊരു ഗര്‍ഭമുണ്ട് എന്നും മൃദുല വിജയ് വ്യക്തമാക്കുന്നു.

വീട്ടിലെ മുയല്‍ പ്രസവിച്ച കാര്യമാണ് വീഡിയോയില്‍ മൃദുല വ്യക്തമാക്കുന്നത്. ആദ്യം ഞങ്ങള്‍ അത് അറിഞ്ഞില്ലായിരുന്നു. അവള്‍ക്ക് ഏഴ് കുട്ടികളുണ്ട് ഇപ്പോള്‍. കുഞ്ഞുങ്ങളെ നോക്കാനുള്ള ചുമതല അച്ഛനാണ്. തനിക്ക് ധ്വനിയെ നോക്കാനുള്ള സമയമേയുള്ളൂവെന്നും വീഡിയോയില്‍ മൃദുല വ്യക്തമാക്കുന്നു.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും സീരിയലുകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം മാറിനില്‍ക്കുകയാണ്. സിനിമയിലും എത്തിയ മൃദുലയുടെ ആദ്യ സീരിയല്‍  2011ലെ 'കല്യാണ സൗഗന്ധികം' ആയിരുന്നു . പിന്നീട് 'കൃഷ്‍ണതുളസി', 'ഭാര്യ', 'പൂക്കാലം വരവായ്', 'തുമ്പപ്പൂ' എന്നിവയിലും നായികയായി മൃദുല വിജയ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ, വിശ്രമം, കളക്ഷനില്‍ കരകയറാനാകാതെ 'ഭോലാ ശങ്കര്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്