'സംവിധായകൻ സനലിന്, എന്റെ സച്ചുവിന്', ആശംസകള്‍ നേര്‍ന്ന് സരയൂ

Published : Aug 16, 2023, 03:56 PM IST
'സംവിധായകൻ സനലിന്, എന്റെ സച്ചുവിന്', ആശംസകള്‍ നേര്‍ന്ന് സരയൂ

Synopsis

അടുത്തിടെയെത്തിയ 'കുഞ്ഞമ്മിണീസ് ഹോസ്‍പിറ്റല്‍' സിനിമയുടെ സംവിധായകനാണ് സനല്‍.

ചക്കരമുത്ത് എന്ന ഹിറ്റ് ടെലിവിഷൻ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് സരയൂ. സിനിമകളിലും സരയൂ മികച്ച വേഷങ്ങളിലെത്തിയിട്ടുണ്ട്. തന്റെ പ്രണയവും വിവാഹവുമെല്ലാം താരം തന്നെ പല വേദികളിലും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രിയതമൻ സനലിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി സരയൂ.

സനലിന്റെ സ്വപ്‌നങ്ങളും അതിലേക്കുള്ള വഴികള്‍ ചിത്രങ്ങളായും പങ്കുവച്ചുകൊണ്ടുമാണ് സരയു പങ്കാളി സനലിന് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. സനലിന്റെ സ്വപ്‍നങ്ങളുടെ സഞ്ചാരം ഓര്‍ത്തെടുക്കുകയാണ് താരം ചെയ്യുന്നത്. വലിയൊരു കാലത്തെയാണ് താരം ഓര്‍ത്തെടുക്കുന്നത്. സംവിധായകന്‍ സനലിന്, സച്ചുവിന് ജന്മദിന ആശംസകള്‍ എന്നെഴുതിയാണ് സരയു കുറിപ്പ് പങ്കുവച്ചത്.

'ഒരു കുഞ്ഞു പയ്യന്‍ ആയിരുന്നു. വാ തോരാതെ എപ്പോഴും വര്‍ത്തമാനം പറയുന്ന ഒരു പാലക്കാട്ടുകാരന്‍. പറയുന്നത് എല്ലാം സിനിമയില്‍ എത്തിനില്‍ക്കും. സിനിമകളില്‍ ആര്‍ത്തിയോടെ അസ്സിസ്റ്റ് ചെയ്‍തു. എത്ര വട്ടാ 'ദാ ഇപ്പോ സിനിമ ചെയ്യുമ്ന്ന് കരുതിയേ.' ചില നേരം എത്ര ക്രൂരമായാണ് താൻ നിന്റെ കണ്ണിലെ നനവ് കണ്ടില്ലെന്ന് നടിച്ചത്. നിന്നെക്കാള്‍ നോവുന്നുണ്ടായിരുന്നു എനിക്ക് അപ്പോള്‍. അവസാനം ഒരുനാള്‍ സ്വപ്‍നത്തിന് ചിറകുമുളച്ചു. ചിറക് വിരിഞ്ഞാല്‍ ഇനിപറക്കുക. വലിയ ആകാശങ്ങള്‍ താണ്ടുക. ആ മെല്ലിച്ച പയ്യന്‍ മുതല്‍ ഇന്നീ താടിക്കാരന്‍ വരെ വര്‍ഷങ്ങള്‍ അത്രയും നീ പറഞ്ഞ കഥകള്‍ വെള്ളിത്തിരയില്‍ നിറയട്ടെ. എന്നെന്നും സന്തോഷം നിറയട്ടെ നിന്നില്‍. റിലീസായിരിക്കുന്ന 'കുഞ്ഞമ്മിണീസ് ഹോസ്‍പിറ്റല്‍' സിനിമയുടെ സംവിധായകന്‍ സനല്‍ വി ദേവന്, എന്റെ സച്ചുവിന് ജന്മദിനാശംസകള്‍.' എന്നാണ് സരയു കുറിച്ചത്.

'പുണ്യാളന്‍ അഗര്‍ബത്തി'യെന്ന ചിത്രത്തിനിടെയുള്ള പരിചയമായിരുന്നു വിവാഹത്തില്‍ എത്തിയത്, 'വര്‍ഷം' എന്ന ചിത്രത്തിനിടെ സനല്‍ പ്രൊപ്പോസ് ചെയ്‍തതുമെല്ലാം സരയൂ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെയെത്തിയ 'കുഞ്ഞമ്മണീസ് ഹോസ്‍പിറ്റല്‍ട എന്ന ചിത്രത്തിന്റെ സംവിധായകനാണ് സനല്‍. വളരെ നാളത്തെ സ്വപ്‌നത്തിലേക്ക് എത്തിയിരിക്കെയാണ് തന്റെ പിറന്നാള്‍ സനല്‍ വി ദേവ് ഇത്തവണ ആഘോഷിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

Read More: നടൻ ചിരഞ്‍ജീവിക്ക് ശസ്‍ത്രക്രിയ, വിശ്രമം, കളക്ഷനില്‍ കരകയറാനാകാതെ 'ഭോലാ ശങ്കര്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍
മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്