'എല്ലാത്തിനും മാപ്പ് ചോദിക്കുന്നു, അമ്മ നേതൃത്വം മാറണം'; ശ്വേതയും കുക്കു പരമേശ്വരനും രണ്ട് വഴിക്കെന്ന് മാലാ പാർവതി

Published : May 24, 2026, 08:16 AM IST
Mala Parvathy

Synopsis

അമ്മ നേതൃത്വത്തിൽ മാറ്റം വരണമെന്ന് മാലാ പാർവതി ആവശ്യപ്പെട്ടു. ടിനി ടോമിനെതിരെ നടിമാരായ അൻസിബയും നീന കുറുപ്പും പരാതി നൽകിയതോടെ താരസംഘടനയിലെ തർക്കം രൂക്ഷമായിരിക്കുകയാണ്. പ്രശ്നങ്ങൾ വാർഷിക പൊതുയോഗത്തിന് മുൻപ് പരിഹരിക്കാൻ ഭാരവാഹികൾ ശ്രമിക്കുന്നു.

കൊച്ചി: അമ്മ നേതൃത്വം മാറണമെന്ന് നടി മാലാ പാർവതി. താൻ അടക്കം മുൻകൈ എടുത്താണ് വനിതാ നേതൃത്വം വരണം എന്ന് പറഞ്ഞത്. ഇങ്ങനെ നാണക്കേടാകും എന്ന് കരുതിയില്ലെന്നും മാല പാർവതി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. എല്ലാത്തിനും മാപ്പ് ചോദിക്കുകയാണ്. ശ്വേത മേനോനും കുക്കു പരമേശ്വരനും രണ്ട് വഴിക്കാണ് പോകുന്നതെന്നും അവർ പറഞ്ഞു. ടിനി ടോമിനെതിരെയുള്ള നടി അൻസിബയുടെ പരാതി ഗൗരവമുള്ളതാണ്. ആ കുട്ടി നേരത്തെ തന്നെ താൻ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നുവെന്നും മാലാ പാർവതി വ്യക്തമാക്കി.

അതിനിടെ ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രം​ഗത്തെത്തി. അമ്മ ജനറൽ സെക്രട്ടറിക്കും പ്രസിഡന്റിനും നീന കുറുപ്പ് പരാതി നൽകി. കുടുംബമേളക്കിടെ തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാൽ അറക്കുന്ന തെറി പറഞ്ഞുവെന്നുമാണ് പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റ് പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു. ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, നേരത്തെ ടിനി ടോമിനെതിരെ പരാതി ഉന്നയിച്ച

അൻസിബയെ കേൾക്കൻ അമ്മ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. അൻസിബയോട് അമ്മ ഓഫീസിൽ വരാൻ നിർദേശിച്ചു. എന്നാൽ, എക്‌സിക്യൂട്ടിവിനു മുന്നിൽ എത്തുന്നതിൽ തീരുമാനമെടുത്തില്ലെന്ന് അൻസിബ അറിയിച്ചു. സംഘടനക്കുള്ളിലെ തർക്കം നാണക്കേടായെന്ന വിലയിരുത്തലിലാണ് താരങ്ങൾ. ജൂണിലെ വാർഷിക പൊതുയോഗത്തിന് മുൻപ് പ്രശനംങ്ങൾ പരിഹരിക്കാനാണ് ഭാരവാഹികളിടെ ശ്രമം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രം​ഗത്ത്, അമ്മയിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല, അൻസിബയെ കേൾക്കാൻ എക്സിക്യൂട്ടീവ്
പെരുന്നാൾ ദിനത്തിൽ 'കാട്ടാളൻ' എത്തുന്നു; റിലീസിന് ഇനി 5 നാൾ! അഡ്വാൻസ് ബുക്കിംഗിന് തുടക്കം