
താരസംഘടനയായ അമ്മയിലെ നിലവിലുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള പരിഹാരമെന്ന നിലയില്‍ പുതുതലമുറ താരങ്ങള്‍ ഭാരവാഹിത്വത്തിലേക്ക് വരണമെന്ന് അംഗങ്ങള്‍ക്കിടയില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഉഷ ഹസീന അടക്കമുള്ളവര്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പലരും പറഞ്ഞ പേരായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍റേത്. ഇപ്പോഴിതാ ഈ ചര്‍ച്ചകളില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താന്‍ അഭിനയിക്കുന്ന വിസിറ്റര്‍ എന്ന സിനിമയുടെ സ്വിച്ചോണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
സ്വതസിദ്ധമായ നര്‍മ്മഭാവത്തിലാണ് ധ്യാന്‍ ഈ വിഷയവും പറഞ്ഞത്. ധ്യാനിന്‍റെ വാക്കുകള്‍ ഇങ്ങനെ- “വിജയ് സിഎം ആയപ്പോള്‍ അടുത്ത 15 വര്‍ഷത്തേക്ക് സിഎം ആവാനുള്ള തയ്യാറെടുപ്പിലാണെന്ന് അജുവിനോട് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ ഓസ്ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അജുവിന്‍റെ ഒരു കോള്‍ വന്നു. അജു പറഞ്ഞു, നീ സിഎം ആവണ്ട, അതിന് മുന്‍പ് ഒരു തുടക്കം എന്ന നിലയില്‍ അമ്മയുടെ പ്രസിഡന്‍റ് ആവ് എന്ന്. ആ സമയത്ത് വിജയ് ഒക്കെ ചെയ്തതു പോലെ ചാരിറ്റിയൊക്കെ ചെയ്ത് പതിയെ പതിയെ സിഎം ആവാം എന്നും. അപ്പോള്‍ നാട്ടില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ട്. ഞാന്‍ അമ്മയുടെ നേതൃത്വത്തിലേക്ക് വരുന്നു എന്നൊക്കെ. അമ്മയിലെ കുറേപ്പേര്‍ എന്നെ പ്രസിഡന്‍റ് ആക്കാനുള്ള ശ്രമം നടത്തി”, സദസിന്‍റെ പൊട്ടിച്ചിരികള്‍ക്കിടെ ധ്യാന്‍ പറഞ്ഞു.
“പിന്നെ ലാലേട്ടന്‍റെ ഷോയ്ക്കായി അയര്‍ലന്‍ഡില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കാണുന്നത് അമ്മ പ്രസിഡന്‍റ് ആവാന്‍ ഞാന്‍ സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്തയാണ്. അതിനിടെ അജു എന്നോട് പറഞ്ഞു, നീ അമ്മ നേതൃത്വത്തിലേക്ക് വരണ്ട, അവിടെ കുറേ പ്രശ്നങ്ങള്‍ ആണ് എന്ന്. നീ മുഖ്യമന്ത്രിയും അമ്മ പ്രസിഡന്‍റും ആവണ്ട, ഗവര്‍ണര്‍ ആയാല്‍ മതി എന്ന്. ഗവര്‍ണര്‍ ആയാല്‍ വലിയ പണിയില്ല എന്നും. അതിനിടെ എന്‍റെ അമ്മ പറഞ്ഞു, മോനേ നീ അമ്മയുടെ പ്രസിഡന്‍റ് ആവാന്‍ പോകുന്നെന്ന് കേട്ടു. അത് ഒരിക്കലും പാടില്ല എന്ന്. അച്ഛന്‍ ആ സ്ഥാനത്തേക്ക് ഒരിക്കലും വരാതിരുന്നതിനുള്ള കാരണം സ്ട്രെയ്റ്റ് ഫോര്‍വേഡ് ആയിട്ടുള്ള ആളുകള്‍ക്ക് അത് പറ്റില്ല എന്നതുകൊണ്ടാണ്. ഒരിക്കലും ആകാന്‍ ആഗ്രഹിക്കാത്ത അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഞാന്‍ ഇവിടെ രാജി വെക്കുകയാണ്”, സദസിന്‍റെ ചിരിക്കും കൈയടികള്‍ക്കുമിടയില്‍ ധ്യാന്‍ പറഞ്ഞുനിര്‍ത്തി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ