Will Smith : വെളിപ്പെടുത്തി വില്‍ സ്‍മിത്ത്, 'നിരവധി സ്‍ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു'

Web Desk   | Asianet News
Published : Nov 24, 2021, 10:25 PM IST
Will Smith : വെളിപ്പെടുത്തി വില്‍ സ്‍മിത്ത്, 'നിരവധി സ്‍ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു'

Synopsis

സ്വകാര്യ ജീവിതം വെളിപ്പെടുത്തി ഓര്‍മകുറിപ്പുകളുമായി വില്‍ സ്‍മിത്ത്.

ഹോളിവുഡ് നടൻ വില്‍ സ്‍മിത്തിന് (Will Smith) കേരളത്തിലടക്കം ഒട്ടേറെ ആരാധകരുണ്ട്. വില്‍ സ്‍മിത്തിന്റെ സ്വകാര്യ ജീവിതം ഗോസിപ് കോളങ്ങളില്‍ പലപ്പോഴും വാര്‍ത്തകളായിട്ടുണ്ട്. വില്‍ സ്‍മിത്തിന്റെ വിശേഷങ്ങള്‍ വാര്‍ത്താതലക്കെട്ടുകളാകാറുണ്ട്. ഇപോഴിതാ വില്‍ സ്‍മിത്ത് തന്നെ തന്റെ സ്വകാര്യ ജീവിതം വെളിപ്പെടുത്തിയിരിക്കുകയാണ്.

പതിനാറാം വയസില്‍ തന്റെ കാമുകി തന്നെ വഞ്ചിച്ചതും തുടര്‍ന്ന് ജീവിതത്തിലുണ്ടായ സംഭവങ്ങളെ കുറിച്ചും വില്‍ സ്‍മിത്ത് വെളിപ്പെടുത്തുന്നു. പുതുതായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ഓര്‍മകുറിപ്പുകളിലാണ് വില്‍ സ്‍മിത്ത് ലൈംഗിക ജീവിതമടക്കമുള്ള കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 'വില്‍' (Will) എന്നാണ് തന്റെ ഓര്‍മകുറിപ്പുകള്‍ക്ക് വില്‍ സ്‍മിത് പേരിട്ടിരിക്കുന്നത്. മെലാനി എന്ന കാമുകി തന്നെ വഞ്ചിച്ച മാനസികാഘാതത്തില്‍ നിന്ന് കരകയറാൻ ഒരുപാട് സ്‍ത്രീകളുമായി താൻ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വില്‍ സ്‍മിത്ത് പറയുന്നു.

അച്ഛനെ കൊലപ്പെടുത്തിയതിന് അമ്മ ജയിലിലായതിനാൽ അമ്മായിയോടൊപ്പം താമസിച്ചിരുന്ന മെലാനിയെ കുറിച്ച് വില്‍ സ്‍മിത്ത് പുസ്‍തകത്തില്‍ പറയുന്നു. അസ്വസ്ഥമായ ഒരു ബാല്യത്തിലൂടെയാണ് അവള്‍ കടന്നുപോയത്. വഴക്കിനെത്തുടർന്ന് അമ്മായിയും അവളെ പുറത്താക്കുകയും ചെയ്‍തു.  തുടര്‍ന്ന് അവളെ കൊണ്ടുവരാൻ വിൽ മാതാപിതാക്കളെ പ്രേരിപ്പിച്ചു.

അവളെ ആദ്യമായി താൻ  കണ്ടുമുട്ടിയ നിമിഷം മുതൽ, മെലാനി തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനവുമായി. നേട്ടങ്ങൾ കൈവരിക്കാൻ എനിക്ക് എല്ലായ്‍പ്പോഴും ഒരു സ്‍ത്രീ ആവശ്യമാണ്. വില്‍ സ്‍മിത്ത് തന്റെ പുസ്‍തകത്തില്‍ മെലാനിയെ കുറിച്ച് എഴുതുന്നു. മെലാനിയുമായുള്ള തന്റെ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു സംഗീത പ്രോഗ്രാമിന് താൻ പോയപ്പോള്‍ മെലാനി വഞ്ചിച്ചതായി മനസിലായി. പിരിഞ്ഞു. ദേഷ്യത്തിലായി. അവൾക്കായി പലപ്പോഴായി വാങ്ങിയ എല്ലാ വസ്‍തുക്കളും അവൾ നോക്കിനിൽക്കെ തീകൊളുത്തി. വലുതായിരുന്നു മാനസികാഘാതം. അന്നുവരെ മെലാനിയല്ലാതെ ഒരു സ്‍ത്രീയുമായി മാത്രമേ താൻ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. എന്നാല്‍ അതിനുശേഷം ഒരുപാട് സ്‍ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അടിസ്ഥാനപരമായി എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. എന്നാല്‍ താൻ രതിമൂര്‍ച്ഛയിലെത്താനുള്ള ഒരു മാനസികാവസ്ഥയായും അതിനെ കണ്ടു.  പക്ഷേ വഞ്ചിക്കപ്പെട്ടതില്‍ നിന്ന് കരകയറാനുള്ള അങ്ങനത്തെ ശ്രമങ്ങള്‍ ഫലവത്തായില്ല. നല്ല ഒരു ബന്ധത്തിനായി തിരയുകയുമായിരുന്നു താൻ. ഓരോ തവണയും ഞാൻ പ്രതീക്ഷിച്ചു. എന്നെ സ്‍നേഹിക്കുന്ന ഒരാള്‍ ആയിരിക്കണേ ഇതെന്ന്. പക്ഷേ ദയനീയമായിരുന്നുവെന്ന് മാത്രമല്ല സ്‍ത്രീകളുടെ കണ്ണുകളിലെ നോട്ടം തന്റെ വേദനയെ തീവ്രമാക്കിയെന്നും വില്‍ സ്‍മിത്ത് എഴുതുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശിവരാജ് കുമാർ - രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം "45 " ട്രെയ്‌ലർ പുറത്ത്
അഞ്ചാം ദിനം 72 ചിത്രങ്ങൾ; പാതിരാ പടമായി ഇന്തോനേഷ്യൻ ത്രില്ലർ, ഒപ്പം സിസാക്കൊ സിനിമകളും