രാഷ്‍ട്രീയം വെറുക്കുന്നുവെന്ന് അര്‍ണോള്‍ഡ് ഷ്വാർസ്നെഗര്‍

By Web TeamFirst Published Oct 21, 2019, 1:30 PM IST
Highlights

അര്‍ണോള്‍ഡ്  ഷ്വാർസ്നെഗര്‍ 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയ ഗവര്‍ണറായിരുന്ന ആളാണ്.

ഹോളിവുഡില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് അര്‍ണോള്‍ഡ്  ഷ്വാർസ്നെഗര്‍. അര്‍ണോള്‍ഡ്  ഷ്വാർസ്നെഗര്‍ അഭിനയിക്കുന്ന ടെര്‍മിനേറ്റര്‍: ഡാര്‍ക് ഫേറ്റ് തിയേറ്ററില്‍ എത്താനിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തനിക്ക് രാഷ്‍ട്രീയം ഇഷ്‍ടമല്ലെന്നാണ് അര്‍ണോള്‍ഡ്  ഷ്വാർസ്നെഗര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയ ഗവര്‍ണറായിരുന്ന ആളാണ് അര്‍ണോള്‍ഡ് ഷ്വാർസ്നെഗര്‍.

ഞാൻ രാഷ്‍ട്രീയം വെറുക്കുന്നു. ഞാൻ ഗവര്‍ണറായിരുന്നപ്പോള്‍ പോലും സ്വയം രാഷ്‍ട്രീയക്കാരനായി കണ്ടിരുന്നില്ല. ജനങ്ങളുടെ നല്ലതിനു വേണ്ടി നയങ്ങള്‍ ഉണ്ടാക്കുന്ന ജനങ്ങളുടെ സേവകനായിട്ടാണ് ഞാൻ സ്വയം കരുതിയത്. ഓസ്ട്രിയൻ പശ്ചാത്തലം കാരണം  അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവത്തതില്‍ ദു:ഖമുണ്ട്- അര്‍ണോള്‍ഡ്  ഷ്വാർസ്നെഗര്‍ പറയുന്നു.

കാണാൻ ആഗ്രഹിക്കുന്ന ടെര്‍മിനേറ്റര്‍ ഇതാണെന്നാണ് ടെര്‍മിനേറ്റര്‍: ഡാര്‍ക് ഫേറ്റിനെ കുറിച്ച് അർണോൾഡ് ഷ്വാർസ്നെഗര്‍ പറഞ്ഞിരുന്നത്.

ഡാര്‍ക് ഫേറ്റിലെപോലെയുള്ള ആക്ഷനും വൈകാരികരംഗങ്ങളും രണ്ടാം സിനിമയിലൊഴികെ ഞാൻ കണ്ടിട്ടില്ല. ടെര്‍മിനേറ്റര്‍ സിനിമകളുടെ മികച്ച കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും ഡാര്‍ക് ഫേറ്റെന്നും അർണോൾഡ് ഷ്വാർസ്നെഗര്‍ പറയുന്നു.

ടെര്‍മിനേറ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്.  അർണോൾഡ് ഷ്വാർസ്നെഗര്‍ പുതിയ ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നു. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലുണ്ടാകും.  മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും വേഷമിടുന്നു. അടുത്ത മാസം ഒന്നിന് ആണ് ചിത്രം റിലീസ് ചെയ്യുക.

click me!