
ക്രം നായകനായ പുതിയ ചിത്രം 'കോബ്ര' ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്‍തതത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അതിനിടയില്‍, വിജയ്‍യെ കുറിച്ച് വിക്രം പറഞ്ഞ വാക്കുകളും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
'കോബ്ര'യുടെ റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരോട് സംവദിക്കവേയാണ് വിജയ‍്‍യെ കുറിച്ച് അഭിപ്രായം പറഞ്ഞത്. അദ്ദേഹത്തിന്റെ നര്‍മബോധം. അത് എല്ലായ്‍പ്പോഴും എനിക്ക് ഇഷ്‍ടമാണ്. ഏത് സാഹചര്യത്തില്‍ ആയാലും, ചിലപ്പോള്‍ അദ്ദേഹം നിശബ്‍ദനായിരുന്ന്, ഒരു തമാശ കൗണ്ടറുമായി സംഭവത്തെ ലൈറ്റാക്കും. പ്രൊഫഷണല്‍ കാര്യത്തെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം മികച്ച നടനും കലാകാരനുമാണ്. അദ്ദേഹത്തിന്റെ നൃത്ത വൈദഗ്ധ്യത്തിലും ഞാൻ ആകൃഷ്‍ണനാണ്. ഡാൻസിന് റിഹേഴ്‍സല്‍ വേണ്ടാത്ത ആളാണ് അദ്ദേഹം. മറ്റുള്ള നടൻമാര്‍ ഡാനസ് റിഹേഴ്‍സലിന് ശേഷമായിരിക്കും ഷോട്ടിന് പോകുക. എന്നാല്‍ വിജയ് അവിടെയിരുന്ന് മൂവ്‍മെന്റുകള്‍ കണ്ട് നേരെ അത് പെര്‍ഫോം ചെയ്യും. അദ്ദേഹം സ്‍പെഷ്യലാണ്. ഇത്രയും അനായാസമായി അയാൾക്ക് ഇത് എങ്ങനെ ചെയ്യാൻ കഴിന്നുവെന്ന് ചിന്തിച്ച് ഞാൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്- വിക്രം പറയുന്നു.
'മഹാന്' ശേഷമെത്തിയ വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് 'കോബ്ര'യ്ക്ക് മുമ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ 'കോബ്ര' എന്ന ചിത്രത്തില്‍ വിക്രമിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവിന് പുറമേ മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ടീസറും ആരാധകപ്രീതി നേടിയിരുന്നു. 'ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.
Read More : ശിവകാര്‍ത്തികേയനും കമല്‍ഹാസനും പിന്നാലെ ധനുഷ്, 'തിരുച്ചിദ്രമ്പല'വും 100 കോടി ക്ലബില്‍