എം. സ്വരാജിനെ വ്യക്തിപരമായി ഇഷ്ടമാണ്: വേടൻ

Published : Jun 19, 2025, 09:15 PM IST
M Swaraj

Synopsis

തനിക്ക് ചിലതൊക്കെ പറയാനുണ്ടെന്നും പക്ഷെ അതിപ്പോൾ പറയുന്നില്ലെന്നും വേടൻ പറഞ്ഞു.

മലപ്പുറം: എം.സ്വരാജിനെ വ്യകതിപരമായി ഇഷ്ടമാണെന്ന് റാപ്പർ വേടൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇന്നയാൾ ജയിക്കണം എന്നൊന്നും ഇല്ല. പക്ഷേ, സ്വരാജിനെ ഇഷ്ടമാണെന്നും നിലവിലെ രാഷ്ട്രീയ നാടകങ്ങളോട് പ്രതികരിക്കുന്നില്ലെന്നും വേടൻ പറഞ്ഞു. തനിക്ക് ചിലതൊക്കെ പറയാനുണ്ടെന്നും പക്ഷെ അതിപ്പോൾ പറയുന്നില്ലെന്നും വേടൻ പറഞ്ഞു. 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. 

ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം