'മസ്റ്റ് വാച്ച്'; 'റോന്തി'നെക്കുറിച്ച് മുരളി ഗോപിക്ക് പറയാനുള്ളത്

Published : Jun 19, 2025, 08:39 PM IST
murali gopy about ronth malayalam movie

Synopsis

ഷാഹി കബീര്‍ സംവിധാനം ചെയ്‍ത ചിത്രം

മലയാളത്തില്‍ നിന്നുള്ള സമീപകാല റിലീസ് ചിത്രങ്ങളില്‍ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ഒന്നായിരുന്നു റോന്ത്. ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീഷ് പോത്തനും റോഷന്‍ മാത്യുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുരളി ഗോപി.

ഉറപ്പായും കാണേണ്ട ചിത്രമാണ് റോന്ത് എന്ന് മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഷാഹി കബീറില്‍ നിന്ന് ഒരു ജോണര്‍ മസ്റ്റ് വാച്ച്. ദിലീഷ് പോത്തന്‍, ഷാഹി കബീര്‍ എന്നിവരില്‍ നിന്നും ഗംഭീര പ്രകടനങ്ങള്‍, ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പൊലീസ് കഥാപാത്രങ്ങളെ വേറിട്ട രീതിയില്‍ അവതരിപ്പിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാഹി കബീര്‍. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് ആയ ജോസഫിന്‍റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ഷാഹി നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ്. ഇലവീഴാ പൂഞ്ചിറയിലൂടെയാണ് ഷാഹി കബീര്‍ സംവിധായകനായത്.

ഒരു രാത്രി പട്രോളിം​ഗിന് ഇറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. യോഹന്നാൻ എന്ന എസ്ഐ ആയി ദിലീഷ് പോത്തനും ദിനനാഥ് എന്ന ഡ്രൈവറായി റോഷൻ മാത്യുവും ആണ് എത്തുന്നത്. ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ