'സ്വയം എന്തെന്നു കണ്ടെത്താനുള്ളതായിരുന്നു എല്ലാം', സുശാന്ത് സിംഗിന്റെ കത്ത്

Web Desk   | Asianet News
Published : Jan 13, 2021, 02:06 PM IST
'സ്വയം എന്തെന്നു കണ്ടെത്താനുള്ളതായിരുന്നു എല്ലാം', സുശാന്ത് സിംഗിന്റെ കത്ത്

Synopsis

നടൻ സുശാന്ത് സിംഗ് എഴുതിയ കത്ത്.

രാജ്യത്ത് എല്ലാവരുടെയും പ്രിയപ്പെട്ട നടനായിരുന്നു സുശാന്ത് സിംഗ്. പക്ഷേ അകാലത്തില്‍ സുശാന്ത് സിംഗ് മരിക്കുകയായിരുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. ഇപോഴിതാ സുശാന്ത് പണ്ട് എഴുതിയ ഒരു കത്ത് ആണ് ചര്‍ച്ചയാകുന്നത്. സുശാന്ത് സിംഗിന്റെ സഹോദരി ശ്വേതാ സിംഗ് കിര്‍തിയാണ് കത്ത് ഷെയര്‍ ചെയ്‍തത്. സുശാന്ത് സിംഗ് സ്വന്തം കൈപടയില്‍ എഴുതിയതാണ് കത്ത്.

ആത്മചിന്താപരമായ ഒരു എഴുത്താണ് ഇത്.  എന്റെ ജീവിതത്തില്‍ 30 വര്‍ഷം ഞാൻ ചെലവഴിച്ചു. എല്ലാ കാര്യങ്ങളിലും നല്ലവനാകാൻ ശ്രമിച്ചു. എനിക്ക് ടെന്നിസില്‍ മികച്ചവനാകണം, സ്‍കൂളില്‍ മികച്ച ഗ്രേഡ് ഉണ്ടാകണം. അങ്ങനെയായിരുന്നു എന്റെ ചിന്തകളും. തെറ്റായിരുന്നു. കാരണം ഞാൻ ഇതിനകം എന്തെന്ന് കണ്ടെത്താനുള്ളതായിരുന്നു എല്ലാം, തുടങ്ങിയ കാര്യങ്ങളാണ് സുശാന്ത് സിംഗ് കത്തില്‍ എഴുതിയിരിക്കുന്നത്.

ജൂണ്‍ 14ന് മുംബൈയിലെ സ്വവസതിയിലായിരുന്നു സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍തതായി കണ്ടെത്തിയത്.

സുശാന്ത് സിംഗ് അഭിനയിച്ച ദില്‍ബെച്ചാര റിലീസ് ചെയ്‍തിരുന്നു.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ