'ഞാന്‍ യെസ് പറഞ്ഞു', ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ

Published : Nov 21, 2024, 10:26 PM IST
'ഞാന്‍ യെസ് പറഞ്ഞു', ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ

Synopsis

യൂട്യൂബിൽ പുതിയ വീഡിയോ പുറത്തിറക്കി ലക്ഷ്മി നക്ഷത്ര. 'ഞാൻ യെസ് പറഞ്ഞു' എന്ന തലക്കെട്ടിലാണ് വീഡിയോ. 

കൊച്ചി: യൂട്യൂബില്‍ തെറ്റിദ്ധരിപ്പിയ്ക്കുന്ന വീഡിയോ തംപ്നെയില്‍, വീഡിയോ കണ്ടന്‍റിന് വേണ്ടി ആളുകളുടെ ഇമോഷന്‍സ് എടുത്തു കളിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പല വിമര്‍ശനങ്ങള്‍ക്കും ലക്ഷ്മി നക്ഷത്രയ്ക്കെതിരെ ഉയര്‍ന്നുിട്ടുണ്ട്.  കൊല്ലം സുധിയുടെ കുടുംബത്തോടൊപ്പമുള്ള പല വീഡിയോകളും വീഡിയോകളും അത്തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഇപ്പോള്‍ ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോയും അതിന് കൊടുത്ത തംപ്‌നെയിലും ചര്‍ച്ചയാവുന്നു. 'ഞാന്‍ യെസ് പറഞ്ഞു' എന്ന് മാത്രം തപ്‌നെയില്‍ നല്‍കിയാണ് ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ. തംപ് ഇമേജായി കൊടുത്തിരിക്കുന്നത് ഒരു വിദേശിക്കൊപ്പമുള്ള ഫോട്ടോയുമാണ്. ജോര്‍ജിയയിലാണ് ഇപ്പോള്‍ ലക്ഷ്മി നക്ഷത്രയും ടീമും. അവിടെ റഷ്യന്‍ ബോര്‍ഡറില്‍ ഒരു മഞ്ഞു മലയില്‍ ഏതാനും കുറച്ച് മണിക്കൂറുകള്‍ ചെലവവിച്ച വിശേഷങ്ങളാണ് വീഡിയോയില്‍ പറയുന്നത്. അവിടെ എവിടെയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് 'യെസ്' പറയേണ്ടി വന്നത് എന്ന് വ്യക്തമല്ല.

ആ വിദേശിയെ ഏതാനും മിനിട്ടുകളുടെ പരിചയത്തില്‍, 'ലക്ഷ്മി നമുക്ക് പോകാം' എന്ന് പഠിപ്പിക്കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം അയാള്‍ നിരന്തരം ആ ഡയലോഗ് പറഞ്ഞപ്പോഴാണ്, 'ഇങ്ങനെ വിളിച്ചാല്‍ ഞാന്‍ കൂടെ പോകാന്‍ ചാന്‍സ് ഉണ്ട്, അങ്ങനെയെങ്കില്‍ ഇനിയെനിക്ക് ജോര്‍ജിയന്‍ പൗരത്വം കിട്ടിയേക്കാം എന്നും ലക്ഷ്മി പറയുന്നു. അതേ സമയം വളരെ എന്‍ജറ്റിക് ആയ ലക്ഷ്മിയുടെ പുതിയ വീഡിയോ പതിവ് പോലെ ആരാധകര്‍ക്ക് ആവേശം നിറക്കുന്നത് തന്നെയാണ്. ഈ വീഡിയോ നല്‍കുന്ന സന്തോഷത്തെ കുറിച്ച് ആരാധകരുടെ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നു.

ടെലിവിഷന്‍ ആങ്കറായി ലക്ഷ്മി നക്ഷത്ര കരിയര്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി എങ്കിലും റെക്കഗനേഷന്‍ കിട്ടിയത് സ്റ്റാര്‍ മാജിക് ഷോയിലൂടെയാണ്. ആരാധകരുടെ സ്‌നേഹം മാത്രമല്ല നിരവധി അംഗീകാരങ്ങളും സ്റ്റാര്‍മാജിക്കിന് ശേഷം ലക്ഷ്മിയെ തേടിയെത്തി.

സെലിബ്രറ്റി വിവാഹബന്ധങ്ങൾ എന്തുകൊണ്ട് തകരുന്നു?: റഹ്മാന്‍റെ ഭാര്യ സൈറയുടെ വക്കീല്‍ പറയുന്ന വീഡിയോ വൈറല്‍

ഷിയാസ് കരീമിന് വിവാഹം, സേവ് ദ ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് താരം
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക