'ദിവസേന ഉറങ്ങുന്നത് 2 മണിക്കൂര്‍ മാത്രം'; കാരണം വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍

Published : Feb 10, 2025, 01:11 PM IST
'ദിവസേന ഉറങ്ങുന്നത് 2 മണിക്കൂര്‍ മാത്രം'; കാരണം വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍

Synopsis

'സിക്കന്ദര്‍' ആണ് സല്‍മാന്‍ ഖാന്‍റെ അടുത്ത ചിത്രം

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. മുന്‍നിര താരങ്ങളില്‍ ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളില്‍ ഏറ്റവുമധികം പ്രേക്ഷകരില്‍ എത്തിക്കാറുള്ള നടന്മാരില്‍ പ്രധാനിയുമാണ് സല്‍മാന്‍. ഇപ്പോഴിതാ തന്‍റെ ജീവിതചര്യയുമായി ബന്ധപ്പെട്ട് സല്‍മാന്‍ പങ്കുവച്ച ഒരു കാര്യം ആരാധകരുടെ സവിശേഷ ശ്രദ്ധയാണ് ആര്‍ജിക്കുന്നത്. തന്‍റെ ഉറക്ക ശീലത്തെക്കുറിച്ചാണ് സല്‍മാന്‍ ഖാന്‍ വിശദീകരിച്ചത്. സഹോദര പുത്രന്‍ അര്‍ഹാന്‍ ഖാന്‍റെ പോഡ്‍കാസ്റ്റില്‍ പങ്കെടുക്കവെയാണ് സല്‍മാന്‍ ഖാന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

ദിവസേന രണ്ട് മണിക്കൂറൊക്കെയാണ് സാധാരണയായി താന്‍ ഉറങ്ങാറെന്നാണ് പോഡ്കാസ്റ്റില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്. "ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സാധാരണ ഞാന്‍ ഉറങ്ങാറ്. മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് 7- 8 മണിക്കൂര്‍ ഞാന്‍ ഉറങ്ങാറ്. സിനിമാ ചിത്രീകരണത്തില്‍ ആയിരിക്കുമ്പോള്‍ ഇടയ്ക്ക് ഏതാനും മിനിറ്റ് സമയം ഒഴിക് കിട്ടുമ്പോള്‍ ഞാന്‍ ഉറങ്ങാറുണ്ട്", മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തപ്പോഴേ തനിക്ക് ഉറങ്ങാന്‍ സാധിക്കാറുള്ളൂവെന്നും സല്‍മാന്‍ പറയുന്നു.

ചില സന്ദര്‍ഭങ്ങളില്‍ തനിക്ക് ശരിയായ ഉറക്കം ലഭിച്ചിട്ടുണ്ടെന്നും സല്‍മാന്‍ പറയുന്നു. ജയിലില്‍ ആയിരുന്ന സമയത്തും വിമാനയാത്രയ്ക്കിടയിലുമാണ് അത്. ആ സമയത്ത് മറ്റൊന്നും ചെയ്യാനില്ലെന്ന തോന്നലാണ് തനിക്ക് ഉണ്ടായിരുന്നതെന്നും താരം പറയുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അടക്കം ഏതാനും ദിവസങ്ങള്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സല്‍മാന്‍ ഖാന്‍റെ സഹോദരന്‍ അര്‍ബാസ് ഖാന്‍റെയും മലൈക അറോറയുടെയും മകനാണ് അര്‍ഹാന്‍ ഖാന്‍.

അതേസമയം എ ആര്‍ മുരുഗദോസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിക്കന്ദര്‍ ആണ് സല്‍മാന്‍ ഖാന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്ന ചിത്രം. രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, സത്യരാജ്, ശര്‍മാന്‍ ജോഷി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : നായകന്‍ ശ്രീനാഥ് ഭാസി; 'പൊങ്കാല' ഫൈനല്‍ ഷെഡ്യൂളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍