
അർജുൻ സർജയെ നായകനാക്കി നവാഗതനായ സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ഒരു കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ ചില ആളുകൾ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. ആഗോള കളക്ഷനായി 25 കോടിക്ക് മുകളിൽ സ്വന്തമാക്കിയ ചിത്രം കളക്ഷനിലും വലിയ നേട്ടമാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിരാമി അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വാസിക. ആ കഥാപാത്രം ചെയ്യാതെയിരുന്നതിൽ ഇപ്പോൾ നിരാശയുണ്ടെന്നും അഭിരാമി പറഞ്ഞു.
"ബ്ലാസ്റ്റിലെ അഭിരാമി അവതരിപ്പിച്ച അമ്മയുടെ വേഷം എനിക്ക് ഓഫർ ചെയ്തിരുന്നു. പക്ഷേ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. കറുപ്പിന്റെയും ഞാൻ മുൻപ് കമ്മിറ്റ് ചെയ്ത ചില ചിത്രങ്ങളുടെയും ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു ബ്ലാസ്റ്റിന്റെ ഓഫർ വരുന്നത്. അവർ പറഞ്ഞ തീയതി എനിക്ക് ഓക്കെ അല്ലായിരുന്നു. പക്ഷേ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, അതുപോലെയൊരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരുപക്ഷേ അത് വ്യത്യസ്തമായി മാറുമായിരുന്നോ എന്ന് എനിക്കറിയില്ല. സിനിമ നന്നായി വന്നുവെന്ന് തോന്നുന്നു. ഒരു ആക്ഷൻ സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നതിനാൽ, അത് നഷ്ടപ്പെട്ടപ്പോൾ നിരാശ തോന്നി. എന്നിരുന്നാലും എന്നെങ്കിലും ഒരു സമ്പൂർണ ആക്ഷൻ സിനിമ ചെയ്യാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." സ്വാസിക പറഞ്ഞു. എസ്.എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ പ്രതികരണം.
അതേസമയം രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ