'ടിനി ടോമിനെ ഇനി ഞാന്‍ ട്രോളില്ല'; മിമിക്രി പ്രകടനത്തില്‍ പരിഹാസവുമായി എം എ നിഷാദ്

Published : Apr 18, 2026, 11:05 AM IST
i will not troll Tiny Tom for his mimicry performances anymore says ma nishad

Synopsis

ഒരു ട്രോൾ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് എം എ നിഷാദിന്‍റെ പ്രതികരണം

ടിനി ടോം പല വേദികളിലും അവതരിപ്പിച്ച മിമിക്രി പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്. ആരെയാണോ അവതരിപ്പിക്കുന്നത് അവരുമായി സാമ്യമില്ലാത്ത പ്രകടനമെന്നാണ് വിമര്‍ശകര്‍ എപ്പോഴും പറയാറ്. അടുത്തിടെ എമ്പുരാനിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ ടിനി ടോം ഒരു വേദിയില്‍ അവതരിപ്പിച്ചതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പരിഹാസ കമന്‍റുകളോടെയായിരുന്നു ഇത്. ഇപ്പോഴിതാ ടിനി ടോമിന്‍റെ മിമിക്രി പ്രകടനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. ടിനി ടോമിനെ ട്രോളിക്കൊണ്ടുള്ള ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് എം എ നിഷാദിന്‍റെ കുറിപ്പ്.

“സുഹൃത്തുക്കളെ, ഇനി ഞാൻ ഈ ടീം ടോമിനെ ട്രോളില്ല. ഇത് സത്യം സത്യം സത്യം. അവസ്ഥ. ഒന്നും പറയാനില്ല. മ്യാപ്പ്”, എം എ നിഷാദ് പ്രസ്തുത വീഡിയോയ്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മിമിക്രി വേദികളിലൂടെ കലാരംഗത്തേക്ക് എത്തിയ ആളാണ് ടിനി ടോം. സെവന്‍ ആര്‍ട്സ്, കൊച്ചിന്‍ ഗിന്നസ്, കലാഭവന്‍ അടക്കമുള്ള പ്രശസ്ത ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 ല്‍ പുറത്തിറങ്ങിയ മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെയാണ് ടിനി ടോമിന്‍റെ ബിഗ് സ്ക്രീന്‍ എന്‍ട്രി. ഇതില്‍ സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്ന ആള്‍ എന്ന നിലയിലെ പ്രത്യക്ഷപ്പെടല്‍ മാത്രമായിരുന്നു. പിന്നീടും മറ്റു ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 2003 ല്‍ പുറത്തെത്തിയ മമ്മൂട്ടി ചിത്രം പട്ടാളത്തിലൂടെയാണ് വെള്ളിത്തിരയില്‍ ടിനിയെ പ്രേക്ഷകര്‍ ആദ്യമായി ശ്രദ്ധിക്കുന്നത്.

മമ്മൂട്ടി ഡബിള്‍ റോളുകളിലും ട്രിപ്പിള്‍ റോളുകളിലുമൊക്കെ (പാലേരി മാണിക്യം) അഭിനയിച്ച ചിത്രങ്ങളില്‍ അദ്ദേഹത്തിന്‍റെ ബോഡി ഡബിള്‍ ആയും ടിനി അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ പൊലീസ് ഡേ എന്ന ചിത്രമാണ് ടിനിയുടേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്. എസ് പി ലാല്‍മോഹന്‍ എന്ന കഥാപാത്രത്തെയാണ് ടിനി ടോം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വമ്പൻമാരോട് ക്ലാഷ്‍‌വെച്ച യൂത്ത്, ഒടിടിയിലും എത്തി, എന്നിട്ടും തിയറ്ററുകളിലേക്ക് ജനം
'എല്‍‍ഡിഎഫ് എങ്കില്‍ പിണറായി, യുഡിഎഫ് എങ്കില്‍ ഒരേയൊരാള്‍'; മുഖ്യമന്ത്രി പദത്തിന് യോഗ്യര്‍ അവരെന്ന് ഒമര്‍ ലുലു