
ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗൻ ചിത്രം 'ഇടി മഴ കാറ്റ്'ന്റെ ടീസർ\പുറത്തുവിട്ടു. സാധാരണക്കാരുടെ വേഷത്തിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ട ടീസർ കഥാപാത്രങ്ങളുടെ മാനസികനില വെളിപ്പെടുത്തുന്ന വിധമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയത്തെ കുറിച്ചും ടീസറിൽ പരാമർശിക്കുന്നുണ്ട്. ജിഷ്‍ണു പുന്നകുളങ്ങര, സരീഗ് ബാലഗോപാലൻ, ധനേഷ് കൃഷ്ണൻ, ജലീൽ, സുരേഷ് വി, ഖലീൽ ഇസ്മെയിൽ എന്നിവർ ചേർന്ന് നിർമ്മാണം വഹിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും അമൽ പിരപ്പൻകോടും തിരക്കഥ അമലും അമ്പിളി എസ് രംഗനും ചേർന്നാണ് തയ്യാറാക്കിയത്.
ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ശരൺ ജിത്ത്, പ്രിയംവദ കൃഷ്ണൻ, പൂജ ദേബ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. കേരളം-ബംഗാൾ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. പാലക്കാട്ടുകാരനായ പെരുമാൾ എന്ന കഥാപാത്രമായ് ചെമ്പൻ വിനോദ് എത്തുമ്പോൾ തിരുവനന്തപുരത്തെ ട്യൂഷൻ അധ്യാപകൻ അജിത്തിനെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. സമാധാനത്തിന് വേണ്ടി വാദിച്ചിട്ടും തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടതിനാൽ പട്ടാളത്തിൽ നിന്ന് പുറത്താക്കപ്പെട്ട മലപ്പുറം സ്വദേശി ഡേവിഡായാണ് സുധി കോപ്പ ഇത്തവണ എത്തുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് കിരൺ കൃഷ്ണ എൻ, ഗൗതം മോഹൻദാസ്, ഛായാഗ്രഹണം നീൽ ഡി'കുഞ്ഞ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഷമീർ അഹമ്മദ്, റെക്കോഡിം മിക്സർ: ജിതിൻ ജോസഫ്, ഗാനരചന&സംഗീതം: ഗൗരി ലക്ഷ്‍മി, പശ്ചാത്തലസംഗീതം: ഗൗരി ലക്ഷ്മി&ഗണേഷ് വി, പ്രൊജക്ട് ഡിസൈനർ: ജിഷ്ണു സി എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, കലാസംവിധാനം ജയൻ ക്രയോൺ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: രതീഷ് ചമ്രവട്ടം,
പ്രൊഡക്ഷൻ കൺട്രോളർ സക്കീർ ഹുസൈൻ, ഫിനാൻസ് മാനേജർ വിനീത് വിജയൻ, വി എഫ് എക്സ് അജിത്ത് ബാലൻ, കളറിസ്റ്റ്: ശ്രീക് വാര്യർ, പ്രൊമോഷൻ കൺസൽട്ടന്റ്: അമൽ സി ബേബി, പിആർഒ: ജിതിൻ അനിൽകുമാർ, മാർക്കറ്റിംഗ്: തിങ്ക് സിനിമ, സ്റ്റിൽസ് സതീഷ് മേനോൻ, പോസ്റ്റർ ഡിസൈൻ: ഡ്രിപ്പ്വേവ് കളക്ടീവ്, ടീസർ&ട്രെയിലർ കട്ട് കണ്ണൻ മോഹൻ.
Read More: എങ്ങോട്ടാണ് പൊൻമാന്റെ പോക്ക്?, ശനിയാഴ്‍ചയും ഞായാറാഴ്‍ചയും സംഭവിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ