18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ; 24 ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി ലഭിച്ചു

Published : Sep 26, 2026, 01:43 PM IST
IDSFFK

Synopsis

ഐഡിഎസ്എഫ്എഫ്‍കെ 2026 ഇന്നലെയാണ് ആരംഭിച്ചത്.

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 31 ചിത്രങ്ങളില്‍ 24 ചിത്രങ്ങള്‍ക്ക് കൂടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. 31 ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതു സംബന്ധിച്ച കേസില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.

ഹ്രസ്വചിത്ര മല്‍സരവിഭാഗത്തിലെ ഗ്‌ളോബ്, ഭിന്തീല പാത്ത്, എ ഹാന്‍ഡ്‌ഷേക്ക് എന്നീ ചിത്രങ്ങള്‍, ഫോക്കസ് വിഭാഗത്തിലെ മദര്‍ ടങ്, അണ്‍സ്ട്രങ്, ചാപ്റ്റര്‍ ടു, ഇന്റര്‍നാഷണല്‍ വിഭാഗത്തിലെ ബേര്‍ഡ്‌സ് ഓഫ് വാര്‍, ഇന്‍സൈഡ്, മെലാറ്റോണിന്‍, റാഹ, മെമ്മറീസ് ഓഫ് എ വിന്‍ഡോ, പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്, മൈ ഫാദര്‍ ആന്‍ഡ് ഖദ്ദാഫി, സൈലന്‍സ്ഡ്, ലാന്‍ഡ് മാര്‍ക്‌സ്‌, ദ മാച്ച്, കവര്‍-അപ്പ്, ഫിഫ്റ്റി എയ്റ്റ്ത്ത്, ഷോട്ട് റിവേഴ്‌സ് ഷോട്ട്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തില്‍പ്പെട്ട ഗൈഡഡ് ടൂര്‍, റിഹേഴ്‌സല്‍സ് ഫോര്‍ എ റെവല്യൂഷന്‍, വണ്‍ ഇന്‍ എ മില്യണ്‍, നേപ്പാള്‍ ചിത്രമായ ബാന്‍ഡ്-എയ്ഡ്‌സ് എന്നീ ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. അനുമതി ലഭിച്ച ഒരു ചിത്രം വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചതാണ്. അത് ഫെസ്റ്റിവല്‍ ഔദ്യോഗിക പ്രോഗ്രാമിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നില്ല.

അനുമതി ലഭിച്ച ചിത്രങ്ങള്‍ മേളയുടെ മൂന്നാം ദിവസം മുതല്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. പുതുക്കിയ പ്രദര്‍ശന ഷെഡ്യൂള്‍ ഐ.ഡി.എസ്.എഫ്.എഫ്.കെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഡെലിഗേറ്റുകള്‍ക്ക് മൊബൈല്‍ സന്ദേശമായും ഇതു സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകള്‍ ഭേദിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്, പുതിയ ഗാനം പുറത്ത്
നയൻതാര- കവിൻ ചിത്രം 'ഹായ്' ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചു