നിർമ്മിത ബുദ്ധി മുതൽ സിനിമയിലെ സ്ത്രീ പങ്കാളിത്തം വരെ; മേളയെ സജീവമാക്കി ഫേസ് ടു ഫേസ്

Published : Sep 30, 2026, 12:01 PM IST
IDSFFK

Synopsis

നിർമ്മിത ബുദ്ധി മുതൽ ഡോക്യൂമെന്ററി സിനിമകളിലെ സ്ത്രീ പങ്കാളിത്തം വരെ ചർച്ച ചെയ്ത് ഫേസ് ടു ഫേസ് സംവാദം.

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയുടെ അഞ്ചാം ദിനം നിർമ്മിത ബുദ്ധി മുതൽ ഡോക്യൂമെന്ററി സിനിമകളിലെ സ്ത്രീ പങ്കാളിത്തം വരെ ചർച്ച ചെയ്ത് ഫേസ് ടു ഫേസ് സംവാദം. യാഥാർഥ്യങ്ങളോട് കൂടുതൽ അടുക്കുമ്പോൾ സങ്കൽപ്പങ്ങൾ മാറിമറിയുമെന്ന്, സംവിധായകയും മാധ്യമപ്രവർത്തകയുമായ നജ്മ മജീദ് അഭിപ്രായപ്പെട്ടു.റൺ ഓവർ എന്ന തന്റെ ഡോക്യൂമെന്ററി പ്രതിപാദിക്കുന്ന വിഷയത്തെകുറിച് സംസാരിക്കുകയായിരുന്നു അവർ.

തൊഴിൽ രംഗത്തെ നിർമ്മിത ബുദ്ധിയുടെ സ്വാധീനത്തെ കുറിച് ദി ലാസ്റ്റ് ഗോഡിന്റെ സംവിധായകൻ ശ്രീറാം പ്രദീപും സംസാരിച്ചു. ഭാവിയിലെ സംഘർഷങ്ങൾ കേവലം മനുഷ്യരും AI-യും തമ്മിൽ മാത്രമായിരിക്കില്ലെന്നും, മറിച്ച് AI-യെ ഉപയോഗപ്പെടുത്തുന്ന വിവിധ മനുഷ്യവിഭാഗങ്ങൾ തമ്മിലായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബംഗാളിലെ പരമ്പരാഗത നാടക രൂപമായ ജാത്ര പാലയെക്കുറിച്ച് ജാത്ര പാല ദി എക്കോസ് ഓഫ് ആൻ ഓപ്പൺ സ്റ്റേജ് എന്ന ഡോക്യുമെന്ററി തയ്യാറാക്കിയ സംവിധായകൻ അർഘ്യ മുഖർജിയും ചർച്ചയിൽ പങ്കെടുത്തു. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് കരുതിയ ഈ നാടോടി കലാരൂപം ഇപ്പോഴും വൻതോതിൽ കാണികളെ, പ്രത്യേകിച്ച് യുവാക്കളെ ആകർഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സംഗീതവും കഥകളും ആധുനിക ഘടകങ്ങളും കൂട്ടിച്ചേർത്ത് യുവ കലാകാരന്മാർ ഈ പരമ്പരാഗത കലാരൂപത്തിന് പുതുജീവൻ നൽകാൻ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഡോക്യൂമെന്ററി സിനിമ മേഖലകളിലെ സ്ത്രീ പങ്കാളിത്തത്തെ കുറിച്ചുള്ള ചർച്ചകൾക്കും ഫേസ് ടു ഫേസ് സംവാദം വേദിയായി. കനയ്യ ത്രിവേദി, അനികേത് ടെർഡൽ, സാമുവൽ എം വാട്സൺ, വിഷ്ണു പുഷ്കരൻ, രജത് മിശ്ര, സോന ബാബു സി പി, ഹൃദിക ദിലീപ് പറ്റോൾ, അജയ് രവി, രുജുത ദോഷി, നിത്യ മിശ്ര എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഐ.ഡി.എസ്.എഫ്.എഫ്.കെയ്ക്ക് ഇന്ന് തിരശ്ശീല വീഴും; സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സര്‍ദാര്‍ 2 നേടിയത് എത്ര?, കളക്ഷൻ കണക്കുകള്‍ പുറത്ത്